scorecardresearch

Latest News

മൂന്നാം ദിനവും 8000 കടന്ന് കോവിഡ് രോഗികൾ; സജീവ കേസുകളുടെ എണ്ണം 47,995 ആയി

10 മരണങ്ങൾ കൂടി കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി

Covid, Covid XE, Covid XE Variant

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം മൂന്നാം ദിനവും 8000 കടന്നു. 8084 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,32,30,101 ആയി. 10 മരണങ്ങൾ കൂടി കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നാല് മാസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനവുമാണ്. രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 47995 ആണ്.

മുംബൈയിൽ ഇന്ന് 1803 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. 959 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 10889 ആണ്.

Read More: കോവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Indias covid 19 tally crosses 8k mark for third day