ന്യൂഡല്‍ഹി: അഭയാര്‍ഥികളെയും തീവ്രവാദികളെയും തടുക്കാനായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ മുഴുവനായി അടക്കുമെന്നു അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തെകാന്‍പൂര്‍ ബിഎസ്എഫ് അക്കാദമിയിലെ ‘പാസിങ് ഔട്ട്‌ പരേഡ്’ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“രാജ്യാന്തര അതിര്‍ത്തികളിലെ ഇടപെടലുകളുടെ നിയമങ്ങള്‍ തന്നെ മാറ്റിയിരിക്കുകയാണ്. അയൽ രാജ്യങ്ങളില്‍പോലും ഇപ്പോള്‍ ബിഎസ്എഫിനെ അറിയാം” രാജ്നാഥ് സിങ് പറഞ്ഞു.

കഴിഞ്ഞ വർഷം, ഇന്ത്യന്‍ അധീനതയിലുള്ള കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പിനു പകരമായി ഒക്ടോബര്‍ പതിനാറിന് ഇന്ത്യ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ നടത്തിയിരുന്നു. അതിനു മറുപടിയായി പാക്കിസ്ഥാന്‍ മേജര്‍ ആര്‍മി ജനറല്‍  ആസിഫ് ഘഫൂര്‍ പറഞ്ഞത്  ” ഇതുപോലുള്ള സര്‍ജിക്കൽ സ്ട്രൈക്കുകള്‍ നടത്തുന്ന പക്ഷം ഇന്ത്യയ്ക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള മറുപടി കൊടുക്കും” എന്നാണ്. അന്നുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ