അഹമ്മദാബാദ്: ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് പലൻപൂരിലെ വസതിയിൽനിന്ന് അസം പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്തത്. മേവാനിയെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടു പോയേക്കും.
മേവാനിയെ അറസ്റ്റ് ചെയ്തതായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ ട്വിറ്ററിലൂടെ അറിയിച്ചു. ”എഫ്ഐആറിന്റെ പകർപ്പ് പൊലീസ് ഇതുവരെ ഞങ്ങൾക്ക് നൽകിയിട്ടില്ല, അസമിൽ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ചില കേസിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടുണ്ട്, ഇന്ന് രാത്രി അസമിലേക്ക് അദ്ദേഹത്തെ നാടുകടത്താൻ സാധ്യതയുണ്ട്,” കനയ്യ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കനയ്യയ്ക്കൊപ്പം മേവാനിയും കോൺഗ്രസിൽ ചേർന്നത്. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തിലെ എംഎൽഎയാണ് ജിഗ്നേഷ് മേവാനി.
Read More: കോവിഡ്: ആർ വാല്യു ഒന്നിനു മുകളിൽ; ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി