scorecardresearch

പൂക്കളും വിഐപികളുമില്ലാതെ ഗിരീഷ് കര്‍ണാടിന് യാത്രാമൊഴി

ഇന്നു രാവിലെ ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു

പൂക്കളും വിഐപികളുമില്ലാതെ ഗിരീഷ് കര്‍ണാടിന് യാത്രാമൊഴി

ബെംഗളൂരു: അന്തരിച്ച നടനും നാടക രചയിതാവും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിന്റെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പ്രകാരം പൂക്കളും വിഐപികളുമില്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Read More: Actor-playwright Girish Karnad passes away: ഗിരീഷ്‌ കര്‍ണാട് അന്തരിച്ചു

കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, സിപിഐ നേതാവ് ആനി രാജ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യരംഗത്തു നിന്നുള്ളവരും ഗിരീഷ് കര്‍ണാടിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നു രാവിലെ ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു.
girish karnad, ഗിരീഷ്‌ കര്‍ണാട്, girish karnad death, girish karnad dead, girish karnad dies, girish karnad movies, girish karnad plays, girish karnad news,

girish karnad, ഗിരീഷ്‌ കര്‍ണാട്, girish karnad death, girish karnad dead, girish karnad dies, girish karnad movies, girish karnad plays, girish karnad news,1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. പിന്നീട് കന്നഡ സാഹിത്യരംഗത്തേയും നാടക- സിനിമാരംഗത്തും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘സംസ്‌കാര’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കര്‍ണാട് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വംശവൃക്ഷ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ഹിന്ദി സിനിമാവേദിയില്‍ ശ്യാം ബെനഗലിനോടൊപ്പം ‘നിഷാന്ത്’ ‘മന്‍ഥന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

ആര്‍ കെ നാരായണന്റെ വിഖ്യാതമായ ‘മാല്‍ഗുഡി ഡേയ്‌സിന്’ ശങ്കര്‍ നാഗ് വെള്ളിത്തിരയില്‍ ഭാഷ്യമൊരുക്കിയപ്പോള്‍ അതിലെ പ്രധാനകഥാപാത്രമായ സ്വാമിയുടെ അച്ഛന്റെ വേഷത്തില്‍ എത്തിയത് ഗിരീഷ് കര്‍നാട് ആയിരുന്നു. ‘അപ്നാ ദേശ്’ എന്ന കന്നഡ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം അഭിനയിച്ചത്.

Also Read: Girish Karnad (1938-2019): നമുക്ക് വേണ്ടി ശബ്ദമുയര്‍ത്തിയവന്‍, നമ്മള്‍ ഓരോരുത്തര്‍ക്കും സ്വന്തമായവന്‍

നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ച അദ്ദേഹത്തിന്റെ നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പും ലഭിച്ചിരുന്നു. ഗിരീഷ് കര്‍ണാടിനെ പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചു. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരത്തിനൊപ്പം സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Girish karnads body cremated as per his last wish

Best of Express