കുറഞ്ഞ പലിശനിരക്കിലുള്ള നിക്ഷേപങ്ങൾ നേടാൻ ഇടപാടുകാരെ ആകർഷിക്കാനുള്ള ശ്രമം ഫലവത്താകാത്തതിനാൽ, പണപ്പെരുപ്പത്തെ മറികടക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് (ഫിക്സഡ് ഡെപ്പോസിറ്റ്- എഫ്‌ഡി) യഥാർത്ഥ പലിശനിരക്ക് നൽകാൻ ബാങ്കുകൾ നിർബന്ധിതരാകാറുണ്ട്. പ്രതിവർഷ നിക്ഷേപ നിരക്ക് 8-8.50 ശതമാനം വാഗ്ദാനം ചെയ്യുന്ന, സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകൾ ഈ ചാർട്ടിൽ ഒന്നാമതാണ്.
പണപ്പെരുപ്പത്തെ മറികടക്കുന്ന, 200 മുതൽ 800 ദിവസം വരെയുള്ള കാലയളവിലേക്കുള്ള നിക്ഷേപ നിരക്കുകൾ നൽകാൻ ബാങ്കുകൾ നിർബന്ധിതരാകുന്നു. കാരണം ഈ സാമ്പത്തിക വർഷത്തിലുടനീളം ക്രെഡിറ്റ് വളർച്ച ഡെപ്പോസിറ്റ് മൊബിലൈസേഷനേക്കാൾ വളരെ കൂടുതലാണ്. ഇതു ഫണ്ടിങ് പ്രതിസന്ധിയിലേക്കു നയിക്കുന്നു.
ഏറ്റവും കുറഞ്ഞ ഏഴു ശതമാനത്തിൽ പോലും സ്ഥിരനിക്ഷേപ വില ഉപഭോക്താക്കൾക്ക് അനുകൂലമാണ്. കാരണം ജനുവരിയിലെ ചില്ലറ നാണ്യപ്പെരുപ്പം 6.52 ശതമാനമായി ഉയർന്നതിനുശേഷവും യഥാർത്ഥ നിരക്കുകൾ ഉയർച്ചയിലാണ്.
2022 ൽ 10 മാസം പണപ്പെരുപ്പം ആറു ശതമാനത്തിനു മുകളിലായിരുന്നു. അതിനാൽ റിസർവ് ബാങ്ക് 2022 മേയ് മുതൽ തുടർച്ചയായി ആറ് വർധനവിലൂടെ 250 ബി പി എസ് മുതൽ 6.50 ശതമാനം വരെ വർധിപ്പിക്കാൻ നിർബന്ധിതരായി.
2023 ജനുവരി 13 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ, നിക്ഷേപ വളർച്ച 10.6 ശതമാനമായിരിക്കുമ്പോൾ വായ്പാ വളർച്ച 16.5 ശതമാനം (വാർഷിക കണക്കിൽ) ആയിരുന്നു. വാസ്തവത്തിൽ, ഏതാണ്ട് വർഷം മുഴുവനും നിക്ഷേപ വളർച്ച മധ്യ-ഒറ്റ അക്കത്തിലായിരുന്നു. ഡിസംബറിനുശേഷമുള്ള നിക്ഷേപ നിരക്കുകളിലെ വർധനവാണു സമീപകാല കുതിപ്പിനു കാരണം.
ഒരു വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനു ആദ്യ വർഷം 6.6 ശതമാനവും രണ്ടു വർഷത്തേക്ക് 6.8 ശതമാനവും പലിശ ലഭിക്കുന്നതിനാൽ മറ്റുള്ളവയെ അപേക്ഷിച്ച് നിരക്കുകൾ മികച്ചതാണ്. അതേസമയം 10 വർഷത്തെ സർക്കാർ സെക്യൂരിറ്റികൾ വെറും 7.35 ശതമാനം മാത്രമാണു നൽകുന്നത്.
കഴിഞ്ഞ വർഷം മേയ് മുതൽ ആർ ബി ഐ നിരക്കിലെ 250 ബി പിഎസ് വർധന, ബാങ്കുകൾ തങ്ങളുടെ വായ്പാ ഉപയോക്താക്കൾക്കു പൂർണമായി കൈമാറി. അതു നിക്ഷേപങ്ങൾക്കല്ല മറിച്ച്, ഫണ്ടിങ് ഗ്യാപ്പിലേക്കു നയിക്കുകയും വിപണിയിൽനിന്നു കടമെടുക്കാൻ നിർബന്ധിതമാകുകയും ചെയ്യുന്നു.
പുതിയ നിക്ഷേപ വിലനിർണയം അനുസരിച്ച്, ഒരു പൊതുമേഖലാ ബാങ്കിലെ ഏതൊരു നിക്ഷേപകനും ശരാശരി 200 ദിവസം മുതൽ 800 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏഴു മുതൽ 7.25 ശതമാനം വരെ പലിശ ഉറപ്പുനൽകുന്നു.
20,000 ശാഖകളിലായി, ഏറ്റവും വലിയ റീട്ടെയിൽ ഫ്രാഞ്ചൈസിയുള്ള രാജ്യത്തെ വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 400 ദിവസത്തിന്റെ സ്ഥിരനിക്ഷേപത്തിനായി വാർഷിക അടിസ്ഥാനത്തിൽ 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് ഉയർന്ന 7.60 ശതമാനവും വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 221 ദിവസത്തേക്കു റീട്ടെയിൽ നിക്ഷേപകർക്ക് എട്ടു ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണു സ്ഥിര നിക്ഷേപത്തിനു മികച്ച നിരക്ക് നൽകുന്ന രണ്ടാമത്തെ സ്ഥാപനം. മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തേക്ക് 7.85 ശതമാനവും റീട്ടെയിലിന് 7.35 ശതമാനവും നൽകുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ 800 ദിവസത്തെ നിക്ഷേപങ്ങൾക്ക് 7.30 ശതമാനവും റീട്ടെയിൽ, സീനിയർ പൗരന്മാർക്ക് 7.80 ശതമാനവുമാണു നൽകുന്നത്.
പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയിൽ 7.25 ശതമാനം, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം എന്നിങ്ങനെ 666 ദിവസത്തേ നിക്ഷേപങ്ങൾക്കു പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പുതിയ നിരക്ക് 399 ദിവസത്തേക്ക് 7.05 ശതമാനവും 7.755 ശതമാനവുമാണ്. ബാങ്ക് ഓഫ് ബറോഡയുടെ അതേ നിരക്കാണ് 444 ദിവസത്തേക്ക് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പുതിയ നിരക്ക് ഏഴു ശതമാനവും 200 ദിവസത്തേക്ക് 7.50 ശതമാനവുമാണ്.
400 ദിവസത്തെ നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 7.15 ശതമാനവും 7.65 ശതമാനവും വാഗ്ദാനം ചെയ്യുമ്പോൾ ഇന്ത്യൻ ബാങ്ക് അതിന്റെ 555 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഏഴു ശതമാനവും 7.50 ശതമാനവും നൽകുന്നു. യൂക്കോ ബാങ്ക് 666 ദിവസത്തേക്ക് 7.15 ശതമാനവും 7.25 ശതമാനവുമാണ് നൽകുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് 444 ദിവസത്തേക്ക് ഏഴു ശതമാനവും 7.50 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
മറുവശത്ത്, സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാവായ എച്ച് ഡി എഫ് സി ബാങ്ക് പൊതുജനങ്ങൾക്ക് ഏഴു ശതമാനവും മുതിർന്ന പൗരന്മാർക്ക് അഞ്ച് വർഷത്തേക്ക് 7.50 ശതമാനവും മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഐ സി ഐ സി ഐ ബാങ്കാവട്ടെ 15 മാസത്തിലേറെയായി ഏഴു ശതമാനം റീട്ടെയിലിനായി നൽകുന്നു. മുതിർന്ന പൗരന്മാരുടെ 15 മാസത്തിൽ കൂടുതലുള്ള നിക്ഷേപത്തിന് 7.5 ശതമാനവും നൽകുന്നു.