scorecardresearch

തകര്‍ന്നു വീണ വ്യോമസേനാ വിമാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്; ജീവന്റെ തുടിപ്പ് തേടി ഇന്ന് തിരച്ചില്‍

വിമാനത്തിന്റെ അവശിഷ്ടങ്ങളും കത്തി നശിച്ച മരങ്ങളും ചിത്രത്തില്‍ കാണാം

Flight Crash, വിമാനാപകടം, Indian Air Force, വ്യോമസേനാ വിമാനം, Arunachal Pradesh, അരുണാചല്‍പ്രദേശ്, accident, അപകടം

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ കാണാതായ വ്യോമസേന വിമാനം എഎന്‍ 32ന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെയാണ് വിമാനഭാഗങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങളും കത്തി നശിച്ച മരങ്ങളും ചിത്രത്തില്‍ കാണാം.

വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെ വലിയ തോതിലുളള തീപിടിത്തവും ഉണ്ടായതായാണ് ഇത് സൂചിപ്പിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍ അടക്കമുളള 13 വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 3 ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതായത്.

എഎന്‍ 32 കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്. എംഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗിച്ചു നടത്തിയ തിരിച്ചിലൊനൊടുവില്‍ അരുണാചല്‍പ്രദേശിലെ ലിപോയ്ക്ക് 16 കിലോ മീറ്റര്‍ അകലെ വച്ച് വിമാനഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. തിരച്ചിലില്‍ വിവിധ സേനാവിഭാഗങ്ങളും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും പങ്കെടുത്തിരുന്നു. അപകടം നടന്ന സ്ഥലം നിബിഢ വനമായതും അരുണാചല്‍പ്രദേശിലെ മോശം കാലാവസ്ഥയും പലപ്പോഴും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഐഎസ്ആര്‍ഒയുടെ സാറ്റലൈറ്റ് സഹായവും നാവികസേനയുടെ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉള്ള പി8ഐയും തിരച്ചിലില്‍ ഉപയോഗപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി എന്‍.കെ.ഷെരിന്‍ എന്നിവര്‍ അടക്കം 13 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചിലും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് അടക്കമുള്ളവയുമാണ് ഇനി കണ്ടെത്തേണ്ടത്. വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയതിനാല്‍ ബാക്കി തിരച്ചില്‍ അതിവേഗം സാധ്യമാകുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. രക്ഷാപ്രവര്‍ത്തനം അതിവേഗം സാധ്യമാക്കുന്ന സിഗ്നല്‍ സംവിധാനം എഎന്‍ 32വില്‍ പ്രവര്‍ത്തിച്ചില്ലെന്നത് നേരത്തെ വലിയ വിവാദമായിരുന്നു. 14 വര്‍ഷം മുന്‍പ് നിര്‍മ്മാണം നിര്‍ത്തിയ സിഗ്നല്‍ സംവിധാനമായിരുന്നു ഈ വിമാനത്തില്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: First image of air forces an 32 crash site shows debris