ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ് പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു നി​ന്ന് രാജിവച്ച രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് സഹോദരിയും നേതാവുമായ പ്രിയങ്ക ഗാന്ധി. രാഹുലിന് ഉളളത് പോലെയുളള ധൈര്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉളളൂവെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. താന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചതായി രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ ട്വീറ്റ്.

‘നിങ്ങള്‍ക്കുളള ധൈര്യം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഉളളൂ. നിങ്ങളുടെ തീരുമാനത്തെ അഗാധമായി ബഹുമാനിക്കുന്നു,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നെ​ത​ർ​ല​ൻ​ഡ്സി​ൽ ചി​കി​ത്സ​യി​ലു​ള്ള പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ് റോ​ബ​ർട് വാദ്രയെ സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ഹു​ൽ ശ​നി​യാ​ഴ്ച വി​ദേ​ശ​ത്തേ​ക്ക് പോ​കും. സോ​ണി​യ ഗാ​ന്ധി​ക്കൊ​പ്പം പോ​കു​ന്ന രാ​ഹു​ൽ ബു​ധ​നാ​ഴ്ച​യ്ക്കു ശേ​ഷ​മേ തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ.

അ​ന​ധി​കൃ​ത സ്വ​ത്തു​സ​ന്പാ​ദ​ന കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന വാ​ദ്ര​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി വി​ദേ​ശ​ത്ത് പോ​കാ​ൻ സി​ബിഐ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ തി​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍ഗ്ര​സ് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്കാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള​ രാ​ജി​ക്ക​ത്താണ് ഇന്നലെ രാഹുല്‍ പുറത്ത് വിട്ടത്. ഇ​ന്ത്യ​യു​ടെ ജീ​വ​ര​ക്തം കോ​ണ്‍ഗ്ര​സ് മു​ന്നോ​ട്ട് വ​ച്ച മൂ​ല്യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളു​മാ​ണ്. കോ​ണ്‍ഗ്ര​സി​നെ സേ​വി​ക്കു​ക എ​ന്ന​ത് ഒ​രു ബ​ഹു​മ​തി​യാ​ണ്. പാ​ർ​ട്ടി​യെ പു​തു​താ​യി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.

അതേസമയം, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി എ​ഐ​സി​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യക്തമാക്കി. പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ രാ​ഹു​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യി തു​ട​രു​മെ​ന്ന് പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Read More: ‘ഞാന്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷനല്ല’; പദവി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി

മു​തി​ര്‍​ന്ന നേ​താ​വ് മോ​ത്തി​ലാ​ല്‍ വോ​റ താ​ത്കാ​ലി​ക അ​ധ്യ​ക്ഷ​നാ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പാ​ര്‍​ട്ടി വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ട്വി​റ്റ​റി​ലൂ​ടെ ത​ന്‍റെ രാ​ജി​ക്ക​ത്ത് പു​റ​ത്ത് വി​ട്ട​ത്. നാ​ലു​പേ​ജു​ള്ള രാ​ജി​ക്ക​ത്ത് പ​ര​സ്യ​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ എ​ന്ന ബ​യോ​യും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ക​രം, കോ​ണ്‍​ഗ്ര​സ് അം​ഗ​മെ​ന്നും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മെ​ന്നും ചേ​ര്‍​ത്തു. ഇ​തി​നൊ​ക്കെ, പി​ന്നാ​ലെ​യാ​ണ് മോ​ത്തി​ലാ​ൽ വോ​റ താ​ത്കാ​ലി​ക പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​കു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ വന്നത്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​തി​യ അ​ധ്യ​ക്ഷ​ൻ വ​രു​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത ആ​ഴ്ച കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സു​ശീ​ൽ കു​മാ​ർ ഷി​ൻ​ഡേ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു കേ​ൾ​ക്കു​ന്നു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook