scorecardresearch
Latest News

ചരിത്രത്തിലേക്ക് മണിക്കൂറുകള്‍ ദൂരം; ചന്ദ്രയാൻ-2വിന്റെ കൗണ്ട്​ ഡൗൺ തുടങ്ങി

അ​ര​നൂ​റ്റാ​ണ്ടു മു​മ്പ് മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ അ​തേ ദി​വ​സ​മാ​ണ് വിക്ഷേപണം

Chandrayaan-2,ചന്ദ്രയാൻ 2, chandrayan live, Chandrayaan-2 launch, ചന്ദ്രയാൻ 2 വിക്ഷേപിച്ചു,.Chandrayaan-2 launch monday,ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ചു, ചന്ദ്രയാൻ 1, ഐഎസ്ആർഒ, Chandrayaan-2 launch timing, Chandrayaan-2 isro launch date time, Chandrayaan-2 launch july 15, isro moon, isro Chandrayaan-2, Chandrayaan-2 moon, indian express news

ബംഗളൂരു: ഇ​ന്ത്യ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യം ചന്ദ്രയാൻ-2വിന്റെ കൗണ്ട്​ ഡൗൺ തുടങ്ങി. ഞായറാഴ്​ച രാവിലെ 6.50നാണ്​ വിക്ഷേപണത്തിന്റെ കൗണ്ട്​ ഡൗൺ തുടങ്ങിയത്​. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് കൗ​ണ്ട്ഡൗ​ണു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള അ​നു​മ​തി അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 2.51 നാ​ണ് വി​ക്ഷേ​പ​ണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്‌​പേ​സ് സെ​ന്‍റ​റി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ലു​റ​പ്പി​ച്ച റോ​ക്ക​റ്റി​ന്‍റെ​യും ച​ന്ദ്ര​യാ​ന്‍ പേ​ട​ക​ത്തി​ന്‍റെ​യും സൂ​ക്ഷ്മ​ത​ല പ​രി​ശോ​ധ​ന നേ​ര​ത്തെ, പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​ന്നു ചേ​രു​ന്ന ലോ​ഞ്ച് ഓ​ത​റൈ​സേ​ഷ​ന്‍ ബോ​ര്‍​ഡ് യോ​ഗം വി​ക്ഷേ​പ​ണ​ത്തി​ന് അ​ന്തി​മാ​നു​മ​തി ന​ല്‍​കും.

അ​ര​നൂ​റ്റാ​ണ്ടു മു​മ്പ് മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ അ​തേ ദി​വ​സ​മാ​ണ് ഇ​ന്ത്യ​യു​ടെ ര​ണ്ടാം ച​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ 2ന്‍റെ വി​ക്ഷേ​പ​ണ​വും ന​ട​ക്കു​ക. ജി​എ​സ്എ​ല്‍​വി ശ്രേ​ണി​യി​ലെ ഏ​റ്റ​വും ക​രു​ത്തേ​റി​യ റോ​ക്ക​റ്റാ​യ മാ​ര്‍​ക് ത്രീ​യാ​ണ് ച​ന്ദ്ര​യാ​ന്‍ വ​ഹി​ക്കു​ന്ന​ത്. നാ​ലാ​യി​രം കി​ലോ​യി​ല​ധി​കം ഭാ​ര​വു​മാ​യി കു​തി​ക്കാ​നു​ള്ള ക​രു​ത്ത് മാ​ക് ത്രീ​യ്ക്കു​ണ്ട്.

പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും നി​ശ്ച​യി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം ന​ട​ത്താ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. കെ. ശി​വ​ൻ പ​റ​ഞ്ഞു. ആ​ദ്യ​മാ​യി ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദൗ​ത്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

00 കോ​ടി രൂ​പ ചെ​ല​വി​ലാ​ണു ച​ന്ദ്ര​യാ​ന്‍ 2 നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​നെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഓ​ര്‍​ബി​റ്റ​ര്‍, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ലാ​ന്‍​ഡ​ര്‍, പ​ര്യ​വേ​ഷ​ണം ന​ട​ത്തു​ന്ന റോ​വ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ച​ന്ദ്ര​യാ​ന്‍ 2.വി​ക്ഷേ​പ​ണ​ത്തി​നു ശേ​ഷം ഓ​ര്‍​ബി​റ്റ​ര്‍ ച​ന്ദ്ര​ന് 100 കി​ലോ​മീ​റ്റ​ര്‍ മു​ക​ളി​ലു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തു​ക​യും തു​ട​ര്‍​ന്ന് റോ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലാ​ന്‍​ഡ​ര്‍ മൊ​ഡ്യൂ​ള്‍ വി​ട്ടു​മാ​റി ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലേ​ക്കു പ​റ​ന്നി​റ​ങ്ങും. വി​ക്രം എ​ന്നാ​ണ് ലാ​ൻ​ഡ​ർ മോ​ഡ്യൂ​ളി​നു ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. ച​ന്ദ്ര​നി​ല്‍ എ​ത്തി​യ​ശേ​ഷം ലാ​ന്‍​ഡ​റി​ല്‍​നി​ന്നു റോ​വ​ര്‍ ഉ​പ​രി​ത​ല​ത്തി​ലേ​ക്കി​റ​ങ്ങി പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തും.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Destination moon chandrayaan 2 to launch india into new space age