/indian-express-malayalam/media/media_files/uploads/2019/07/trump-modi-f-nEWtrump-modi-new.jpg)
ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന തളളി ഇന്ത്യ. കശ്മീര്‍ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ ആ​രു​ടെ​യും മ​ധ്യ​സ്ഥ​ത തേ​ടി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ്കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി അ​ത്ത​ര​മൊ​രാ​വ​ശ്യം ആ​രു​ടെ മു​ന്നി​ലും വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
'കശ്മീര്‍ പ്ര​ശ്നം ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ മാ​ത്രം പ​രി​ഹ​രി​ക്കു​മെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ട്. ആ ​നി​ല​പാ​ടി​ന് മാ​റ്റ​മി​ല്ല'- ര​വീ​ഷ്കു​മാ​ർ ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ അ​ത്ത​രം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​ക്കാ​തെ സാ​ധ്യ​മാ​വു​ക​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ട്രംപുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്‍പ് മോദി തന്നെ കണ്ടിരുന്നുവെന്നും കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമോ എന്ന് ആവശ്യപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. മധ്യസ്ഥനാവുന്നതിന് സന്തോഷമേയുള്ളൂവെന്ന് മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
ര​ണ്ടാ​ഴ്ച മു​ൻ​പ് ക​ണ്ട​പ്പോ​ൾ കശ്മീർ പ്ര​ശ്ന​ത്തി​ൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ട്രം​പ് ഇ​മ്രാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം ജ​പ്പാ​നി​ലെ ഒ​സാ​ക്ക​യി​ൽ ജി-20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യും മോ​ദി​യും ട്രം​പും ക​ണ്ടി​രു​ന്നു. കശ്മീർ വി​ഷ​യ​ത്തി​ൽ ഒ​രു മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ ഇ​ന്ത്യ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us