ലക്‌നൗ: ദലിത് യുവതിയ ആസിഡ് കുടിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ദിനീല്‍ സിങ്, സഹോദരനായ പ്രദീപ്‌ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് സംഭവം. ഗംഗ ഗോമതി എക്സ്പ്രസിൽ റായ് ബറേലിയിൽനിന്നും ലക്‌നൗവിലേക്ക് പോവുകയായിരുന്നു യുവതി. ജനറൽ കംപാർട്മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടയിൽ പ്രതികൾ യുവതിയുടെ അടുത്തെത്തുകയും നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ആക്രമണത്തിനിരയായ യുവതി 2009- 2012 കാലഘട്ടങ്ങളിലായി ഇതേ അക്രമികള്‍ക്കും അവരുടെ കുടുംബത്തിലെ മറ്റു രണ്ടുപേര്‍ക്കും എതിരെ കൂട്ട ബലാത്സംഘം, പീഡനം, ആസിഡ് അക്രമം എന്നിവയ്ക്ക് കേസ് നൽകിയിരുന്നു. ഈ കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

സംഭവത്തിനു പിന്നാലെ ആ സമയത്ത് ട്രെയിനില്‍ ഡ്യൂട്ടിയിലായിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോര്‍സ് നാലുപേരെ സസ്പെൻഡ് ചെയ്തു. ചികിൽസയിൽ കഴിയുന്ന യുവതിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. യുവതിക്ക് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ