scorecardresearch

Latest News

കോവിഡ്: ആർ വാല്യു ഒന്നിനു മുകളിൽ; ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി

വൈറസ് ബാധിച്ച 10 പേർ സമ്പർക്കത്തിലൂടെ ശരാശരി എത്ര പേർക്ക് കോവിഡ് പകർന്നു നൽകാമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്

Maharashtra, Covid curbs, Festivals

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ആർ വാല്യു (റീപ്രൊഡക്ഷൻ നമ്പർ) വീണ്ടും ഒന്നിനു മുകളിലായി. വൈറസ് വ്യാപനത്തിന്റെ വേഗം സൂചിപ്പിക്കുന്നതാണ് ആർ വാല്യു. ജനുവരിക്കുശേഷം ആദ്യമായാണ് ആർ വാല്യു ഒന്നിനു മുകളിൽ എത്തുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ആർ വാല്യു ഉയരുകയാണ്. ഏപ്രിൽ 12-18 ആഴ്ചയിൽ 1.07 ആയിരുന്നുവെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഗവേഷകൻ സിതഭ്ര സിൻഹ പറയുന്നു. കഴിഞ്ഞ ആഴ്ച ആർ വാല്യു 0.93 ആയിരുന്നു. വൈറസ് ബാധിച്ച 10 പേർ സമ്പർക്കത്തിലൂടെ ശരാശരി എത്ര പേർക്ക് കോവിഡ് പകർന്നു നൽകാമെന്നതാണ് ആർ വാല്യുവിലൂടെ കണക്കാക്കുന്നത്. ആർ വാല്യു 1 ആണെങ്കിൽ ഓരോ 10 പേരും ശരാശരി മറ്റ് 10 പേർക്കു കൂടി വൈറസിനെ പകർന്നു നൽകുന്നു.

ആർ വാല്യു പ്രകാരം നോർത്തിൽ ഡൽഹി, ഉത്തർ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും സൗത്തിൽ കർണാടകയിലുമാണ് കോവിഡ് കേസുകൾ കൂടുന്നത്. ബുധനാഴ്ച ഡൽഹിയിൽ 1009 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5.70 ആണ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ മാസ്ക് വീണ്ടും സർക്കാർ നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കും.

Read More: ഇന്ത്യയിലെ കോവിഡ് വ്യാപനം വീണ്ടും ആശങ്കയിലേക്കോ? ഡൽഹിയിൽ നിന്നുള്ള കണക്കുകൾ അർത്ഥമാക്കുന്നത്

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Covid r value over 1 across india delhi brings back mask mandate

Best of Express