ന്യൂഡൽഹി: അയോധ്യ ഭീകരാക്രമണ കേസിൽ നാലുപേർ കുറ്റക്കാരെന്ന് കോടതി. ഒരാളെ വെറുതെ വിട്ടു. അലഹബാദ് പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2005 ലുണ്ടായ ആക്രമണത്തിൽ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ 5 പേരും പ്രദേശവാസികളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. 7 സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇർഫാൻ, ആഷിഖ് ഇക്ബാൽ, ഷക്കീൽ അഹമ്മദ്, മുഹമ്മദ് നസീം, മുഹമ്മദ് അസീസ് എന്നിവരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അലഹബാദിലെ നെയ്നി ജയിലിലായിരുന്നു 5 പേരെയും പാർപ്പിച്ചിരുന്നത്. യുപി സഹരൻപൂർ ജില്ലയാണ് ഡോ.ഇർഫാന്റെ സ്വദേശം. മറ്റു നാലുപേരും ജമ്മുവിലെ പൂഞ്ച് സ്വദേശികളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook