scorecardresearch

Latest News

COVID-19 LIVE Updates: രാജ്യത്ത് 1,274 പുതിയ കോവിഡ് കേസുകൾ, ഒരു മരണം

COVID-19 LIVE Updates,coronavirus News Updates: പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് നൽകാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടു

covid, covid cases, ie malayalam
Today covid-19 Live updates,New Active Coronavirus Cases

COVID-19 LIVE Updates,coronavirus News Updates,Today New Covid -19 Cases: ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 11,860 ആണ്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.34 ശതമാനവുമാണ്. അതേസമയം, രോഗമുക്തി നിരക്കിൽ മാറ്റമില്ല, 98.76 ശതമാനം. ഇന്നലെ 928 പേരാണ് രോഗമുക്തി നേടിയത്.

ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 7.72 ശതമാനമായി ഉയർന്നു. ഇന്നു 501 കോവിഡ് കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റി നാളെ യോഗം ചേരും. കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിക്ക് ചുറ്റുമുള്ള ജില്ലകളിൽ ഉത്തർപ്രദേശ് സർക്കാരും ഹരിയാന സർക്കാരും മാസ്ക് നിർബന്ധമാക്കി.

അതേസമയം, പ്രതിദിന കോവിഡ് കേസുകളുടെ കണക്ക് നൽകാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോവിഡ് രോഗബാധ കുറഞ്ഞ സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിർത്തിയിരുന്നു. സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച് രണ്ട് വർഷത്തിലധികം കഴിഞ്ഞ ശേഷമാണ് കോവിഡ് ബാധകളുടെ പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചത്.

Read More: കോവിഡ് കേസുകൾ ഉയരുന്നു, ഡൽഹിക്ക് ചുറ്റുമുള്ള ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി യുപിയും ഹരിയാനയും

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Coronavirus india records 1274 new covid 19 cases

Best of Express