ന്യൂഡൽഹി: ജലക്ഷാമവും വരള്‍ച്ചയും പ്രതികൂലമായി ബാധിച്ച കര്‍ഷകര്‍ക്കു തിരിച്ചടിയായി കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. നാല് മാസത്തെ ചുങ്കരഹിത ഇറക്കുമതിക്ക് ശേഷമാണ് ഇപ്പോള്‍ ഗോതമ്പിന് പത്തു ശതമാനം ചുങ്കം ഏര്‍പ്പെടുത്താന്‍ ഉള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ഡിസംബര്‍ 8 മുതല്‍ ഇറക്കുമതി ചുങ്കം പാടെ എടുത്ത് കളഞ്ഞ കേന്ദ്ര നടപടിയുടെ ഭാഗമായി ഫാക്ടറികളും മറ്റും ഓസ്ട്രേലിയ, ഉക്രൈയ്‌ന്‍ തുടങ്ങി മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആവശ്യത്തിനു ഗോതമ്പ് ഇറക്കുമതി ചെയ്തു എന്ന തിരിച്ചടിയില്‍ വീര്‍പ്പുമുട്ടുകയാണ് ഗോതമ്പ് കര്‍ഷകര്‍.

ഇന്ത്യയിലെ ഗോതമ്പ് കര്‍ഷകരെ സംരക്ഷിക്കണമെങ്കില്‍ വിദേശ ഗോതമ്പിന്റെ ഇറക്കുമതി ചുങ്കം കൂട്ടണം എന്നാണ് കര്‍ഷകരുടെ ആവശ്യം. 25 ശതമാനമെങ്കിലും ഇറക്കുമതി ചുങ്കം ഗോതമ്പിനു ഏര്‍പ്പെടുത്തണം എന്ന കര്‍ഷകരുടെ ആവശ്യം പാടേ തള്ളിക്കൊണ്ടാണ് ഗോതമ്പിനു വെറും 10% ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഗോളവിപണിയില്‍ ഗോതമ്പിനുള്ള വിലക്കുറവും മാസങ്ങളായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചുങ്കരഹിത ഇറക്കുമതിയ്ക്കു ശേഷം കേവലം പത്തു ശതമാനം നികുതി മാത്രം ഏര്‍പ്പെടുത്തുക വഴി കര്‍ഷകരെ സര്‍ക്കാര്‍ അപഹസിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

കാലാവസ്ഥാവ്യതിയാനം ഗോതമ്പുകൃഷിയെ മൊത്തത്തില്‍ പ്രതിസന്ധിയിലേക്ക് ആഴ്ത്തിയിരിക്കുകയാണ്. ശതതൂക്കം (കിണ്ടല്‍) ഗോതമ്പിനു 2,200 മുതല്‍ 2,300 രൂപ വരെയായ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിചുങ്കം പാടേ എടുത്ത് കളഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest National news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ