Latest News

‘കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം’; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് കെ.​സി.വേ​ണു​ഗോ​പാ​ല്‍

sunanda pushkar death, sunanda pushkar murder, shashi tharoor, shashi tharoor accused, shashi tharoor news, indian express, indian express news

ന്യൂ​ഡ​ല്‍​ഹി: കര്‍ണാടകയില്‍ നടന്നത് കാലിക്കച്ചവടം ആണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മോദി സര്‍ക്കാര്‍ ഈയടുത്ത് കാലിക്കച്ചവടം നിരോധിച്ചെങ്കിലും കര്‍ണാടകയില്‍ കച്ചവടം നടന്നതായി അദ്ദേഹം വിമര്‍ശിച്ചു.

‘കാലി ലേലം നിരോധിച്ച പാര്‍ട്ടി കര്‍ണാടകയില്‍ ഇപ്പോള്‍ നടത്തിയിരിക്കുകയാണ്. വശീകരണ ശ്രമങ്ങളിലൊന്നും വീഴാതിരുന്ന ഡി.കെ.ശിവകുമാറിനും മറ്റ് കോണ്‍ഗ്രസ് എംഎല്‍മാര്‍ക്കും എന്റെ അഭിനന്ദനം. നിങ്ങള്‍ ശക്തമായി തന്നെ നിലകൊണ്ടു. നമ്മള്‍ ഇതിനെ അതിജീവിക്കും,’ ശശി തരൂര്‍ വ്യക്തമാക്കി.

Read Also: അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി; ഇന്ന് വിജയമുദ്രയോടെ മടക്കം

രാ​ജ്യം ക​ണ്ട ഏ​റ്റ​വും ഹീ​ന​മാ​യ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി​യാ​ണ് ക​ര്‍​ണാ​ട​ക​ത്തി​ല്‍ ബി​ജെ​പി ന​ട​ത്തി​യ​തെ​ന്ന് ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ലും വിമര്‍ശിച്ചു. കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും മ​ഹ​രാ​ഷ്ട്ര സ​ര്‍​ക്കാ​രും ബി​ജെ​പി നേ​തൃ​ത്വ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ്‌-​ജെ​ഡി​എ​സ് സ​ര്‍​ക്കാ​രി​നെ വീ​ഴ്ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​നെ വീ​ഴ്ത്താ​ന്‍ കോ​ടി​ക്ക​ണ​ക്കി​ന് ക​ള്ള​പ്പ​ണ​മാ​ണ് ബി​ജെ​പി ഒ​ഴു​കി​യ​ത്. പ​ണ​ത്തോ​ടൊ​പ്പം മ​ന്ത്രി​സ്ഥാ​ന​വും അ​വ​ര്‍ കൂ​റു​മാ​റി​യ എം​എ​ല്‍​എ​മാ​ര്‍​ക്ക് വാ​ഗ്‌ദാ​നം ചെ​യ്തു. ഇ​തോ​ടൊ​പ്പം ആ​ദാ​യ​നി​കു​തി വ​കു​പ്പ്, എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് തു​ട​ങ്ങി​യ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളേ​യും വി​ല​പേ​ശ​ലി​നും ബ്ലാ​ക്ക് മെ​യി​ലിങ്ങിനു​മാ​യി ബി​ജെ​പി​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: Bjps cattle auction shashi tharoor slams rebels after karnataka blow

The moderation of comments is automated and not cleared manually by malayalam.indianexpress.com