ന്യൂഡല്‍ഹി: കര്‍ണാടകയിലും ഗോവയിലും രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാവാന്‍ കാരണമായത് ബിജെപിയുടെ പണത്തിന്റെ ഹുങ്കാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ സിങ്. നോട്ട് നിരോധനം കൊണ്ട് ഉണ്ടാക്കിയ പണം കൊണ്ട് ഇപ്പോള്‍ എംഎല്‍എമാരെ ബിജെപി വിലയ്ക്ക് വാങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നോട്ട് നിരോധനം കൊണ്ട് ബിജെപിയും അതിന്റെ നേതാക്കളും ഒരുപാട് പണം ഉണ്ടാക്കിയിട്ടുണ്ട്. ആ പണം കൊണ്ടാണ് അവര്‍ ഇപ്പോള്‍ എംഎല്‍എമാരെ വാങ്ങുന്നത്. കടയില്‍ നിന്നും സാധനം വാങ്ങുന്നത് പോലെയാണ് അവരുടെ പ്രവൃത്തി,’ അദ്ദേഹം പറഞ്ഞു.
ഗോവയിലെ ആകെ 15 കോൺഗ്രസ് നിയമസഭ അംഗങ്ങളിൽ 10 പേർ ബി.ജെ.പിയിൽ ചേർന്നിരുന്നു. കർണാടകയിലേതു പോലെ, മറ്റു പാർട്ടിയിലെ നിയമസഭ പ്രതിനിധികളെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിലൂടെ പാർട്ടി അധപതിച്ചുവെന്നാണ് ഗോവ ബി.ജെ.പിയിലെ നേതാക്കളും അണികളും അടക്കം ചൂണ്ടിക്കാട്ടുന്നത്.
Read More: ഇനി രാഷ്ട്രീയ വനവാസം: വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കര്‍ണാടക എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍
സ്വന്തം നേട്ടങ്ങൾക്കായി മറ്റു പാർട്ടി പ്രതിനിധികൾ ബി.ജെ.പിയിൽ ചേരുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സജീവ പ്രവർത്തകനായ സുമന്ദ് ജോഗെൽകർ പറഞ്ഞു. ഗോവയിൽ ആർ.എസ്.എസും ബി.ജെ.പിയും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ജോഗെൽകറിന്‍റെ പിതാവ്. നേതാക്കൻമാർക്ക് ജനങ്ങളെ അഭിമുഖീരിക്കേണ്ടി വരുന്നില്ല. ഞങ്ങളാണ് ജനങ്ങളോട് മറുപടി പറയേണ്ടതെന്നും സുമന്ദ് ജോഗെൽകർ പറയുന്നു.
അന്തരിച്ച മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറും കോൺഗ്രസ് സാമാജികർ ബി.ജെ.പിയിൽ ചേർന്നതിനെ എതിർക്കുന്നു. പിതാവിന്‍റെ കാലത്ത് വിശ്വാസം, പ്രതിബദ്ധത എന്നിവക്കായിരുന്നു ബി.ജെ.പിയിൽ പ്രധാന്യം. എന്നാൽ അദ്ദേഹം മരിച്ചതിനു ശേഷം മറ്റൊരു ദിശയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്ന് ഉത്പൽ പരീക്കർ പറഞ്ഞു.