scorecardresearch

അയോധ്യ കേസ്: മധ്യസ്ഥ റിപ്പോര്‍ട്ട് ഈ മാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി

ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി

author-image
WebDesk
New Update
Ayodhya Case

Supporters of the Temple at the Supreme Court in New Delhi , where the heairng in the Ayodhya Babri case was underway on thursday. Express Photo by Tashi Tobgyal New Delhi 100119

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് ഭൂമിതർക്ക കേസില്‍ മധ്യസ്ഥ റിപ്പോര്‍ട്ട് ഈ മാസം 18നകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ചർച്ചയിൽ പുരോഗതി ഇല്ലെന്നാണ് റിപ്പോർട്ട് എങ്കിൽ അതിനനുസരിച്ച് തീരുമാനം എടുക്കുമെന്ന് കോടതി പറഞ്ഞു.

Advertisment

മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജൂ​ലൈ 25ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക്കു​ള്ള സ​മ​യ​പ​രി​ധി ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് മ​ധ്യ​സ്ഥ സ​മി​തി രൂ​പീ​ക​രി​ച്ച് സുപ്രീം ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി. രാജേന്ദ്ര സിങ് എന്നയാളാണ് ഹർജി സമര്‍പ്പിച്ചത്. മധ്യസ്ഥതയിൽ യാതൊരു പുരോഗതിയും ഇല്ലെന്ന് കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചത്. അതുകൊണ്ട് തന്നെ മധ്യസ്ഥതയ്ക്ക് സമയം കളയാതെ വേഗത്തില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം.

Read More: അയോധ്യ കേസ്; മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സമയം നീട്ടി നല്‍കി സുപ്രീം കോടതി

Advertisment

എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടത്.  മധ്യസ്ഥ ചർച്ചയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതിൽ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിർദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. കോടതി നിർദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥ ചര്‍ച്ചയ്ക്കായുള്ള പാനല്‍ നിർദേശിച്ചിരുന്നു.

അതേസമയം, മധ്യസ്ഥരെ നിയോഗിക്കണമെന്ന സുപ്രീം കോടതി നിലപാടില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാമക്ഷേത്രം നിർമിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭയും മധ്യസ്ഥനീക്കത്തോട് യോജിപ്പെന്ന് മുസ്‌ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.

വിശ്വാസവും ആചാരവും സംബന്ധിച്ച വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്നാണ് കേസില്‍ കക്ഷിയായ രാംലല്ല കോടതിയില്‍ വ്യക്തമാക്കിയത്. ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടെങ്കിലേ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വിടാവൂ എന്ന നിലപാടായിരുന്നു യുപി സര്‍ക്കാരും സ്വീകരിച്ചിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കാമെന്ന നിലപാടായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റേത്.

Supreme Court Ayodhya Land Dispute

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: