ന്യൂഡൽഹി: പത്ത് ദിവസം മുമ്പാണ് ചാതുരി സാഹ്നിക്ക് തന്റെ ഏഴ് വയസുകാരന്‍ മകന്‍ പ്രിന്‍സിനെ മസ്തിഷ്‌കജ്വരം ബാധിച്ച് നഷ്ടപ്പെട്ടത്. പ്രിന്‍സ് മരിച്ച് 24 മണിക്കൂറിനുള്ളില്‍ ഇളയമകന്‍ ചോട്ടുവും മരിച്ചു. രണ്ട് വയസായിരുന്നു ചോട്ടുവിന്.

Read More: മസ്തിഷ്‌കവീക്കം വന്ന് 108 കുട്ടികള്‍ മരിച്ച ആശുപത്രി പരിസരത്ത് അസ്ഥികൂടങ്ങള്‍ കണ്ടെത്തി

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മുസാഫര്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വൈശാലി ജില്ലയിലെ ഹര്‍വന്‍ഷ്പൂര്‍ ഗ്രാമത്തില്‍ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് രണ്ട് കുട്ടികള്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി കുടുംബങ്ങളാണ് തങ്ങളുടെ കുട്ടികളുമായി ഗ്രാമത്തില്‍ നിന്നും പോയത്. മറ്റുള്ളവര്‍ കുട്ടികളെ ദൂരെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞയച്ചു.

bihar aes deaths, ബിഹാർ, bihar encephalitis deaths, മസ്തിഷ്ക്ക മരണം, acute encephalitis syndrome, bihar encephalitis deaths, muzaffarpur aes deaths, bihar encephalitis, nitish kumar, bihar news, ie malayalam

മരണങ്ങള്‍ സംഭവിച്ച ആറ് കുടുംബങ്ങളും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ്. മാസത്തില്‍ പത്തോ 12ഓ ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ജോലി ഉണ്ടാകാറുള്ളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അരോമ മോദി ഗ്രാമം സന്ദര്‍ശിച്ചുവെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല.

ഗ്രാമത്തിൽ ഏകദേശം 2000ത്തോളം കുടുംബങ്ങളാണ് ഉള്ളത്. ഇവരിൽ ഭൂരിപക്ഷവും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവരുമാണ്. സ്വന്തമായി കൃഷിയിടമില്ലാത്ത ഇവർ ഭൂമിഹാർ കുടുംബങ്ങളുടെ കൃഷിയിടങ്ങളിൽ ലഭിക്കുന്ന ജോലി ചെയ്താണ് ജീവിക്കുന്നത്. യുവാക്കളിൽ കൂടുതൽ പേരും ഡൽഹി, പഞ്ചാബ്, ഹരിയിയാന എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്.

അതേസമയം മസ്തിഷ്കജ്വരം വന്ന് 108ഓളം കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിട പരിസരത്ത് കഴിഞ്ഞ ദിവസം മനുഷ്യ അസ്ഥികൂടങ്ങളും തലയോട്ടിയും കണ്ടെത്തിയത് വലിയ വിവാദത്തിന് ഇടയൊരുക്കിയിരുന്നു. കണ്ടെത്തിയ അസ്ഥികൂടത്തെിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം വിഭാഗത്തില്‍ നിന്നും ഉപേക്ഷിച്ചതാകാമെന്നും എന്നാല്‍ ഇത് കുറച്ചുകൂടി മാനുഷികമായ തരത്തില്‍ ചെയ്യേണ്ടിയിരുന്നതായിരുന്നുവെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ്.കെ ഷാഹി പ്രതികരിച്ചു. പോസ്റ്റ്മാര്‍ട്ടം വിഭാഗം പ്രിന്‍സിപ്പലിന് കീഴില്‍ വരുന്നതാണെന്നും അദ്ദേഹത്തെ വിവരമറിയിക്കാമെന്നും എസ്.കെ ഷാഹി പറഞ്ഞു.

മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയില്‍ മനുഷ്യശരീരങ്ങള്‍ ആശുപത്രിക്ക് പുറകില്‍ കത്തിച്ചതായി കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook