scorecardresearch
Latest News

അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ ബംഗാളിൽ വൻ അക്രമം

ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകരും ബിജെപി അനുകൂല വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്

amit shah roadshow violence, amit shah rally clashes, amit shah roadshow fire, amit shah rally fire, amit shah, amit shah kolkata roadshow, amit shah kolkata rally, amit shah bengal rally, amit shah kolkata, kolkata election news, കൊൽക്കത്ത, അമിത് ഷാ, ബംഗാൾ

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ ബംഗാളിൽ വൻ അക്രമം. ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകരും ബിജെപി അനുകൂല വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. ബിന്ധാൻ സരാണി കോളെജിന് സമീപമാണ് സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികൾ കല്ലെറിയുകയും പിന്നീട് കോളെജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയും ചെയ്തു.

വൈകിട്ട് നാല് മണിയോടുകൂടിയാണ് അമിത് ഷായുടെ റോഡ് ഷോ മധ്യ കൊൽക്കത്തയിൽ നിന്ന് ആരംഭിച്ചത്. നോർത്ത് കൊൽക്കത്തയിലെ വിവേകാനന്ദ ഹൗസിലേക്കായിരുന്നു റാലി.

നിരവധി ആളുകളാണ് അമിത് ഷായുടെ റോഡ് ഷോയിൽ പങ്കെടുത്തത്. ജയ് ശ്രീ റാം , നരേന്ദ്ര മോദി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളുയർത്തി ആയിരകണക്കിന് ആളുകൾ റോഡ് ഷോയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഹിന്ദു വികാരം തന്നെയാണ് പശ്ചിമ ബംഗാളിലും മുഖ്യ തിരഞ്ഞെടുപ്പ് ആയുധം.

തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്നത് മുതൽ ബിജെപി നേതാക്കളുമായി കൊമ്പുകോർക്കുന്നതിൽ മുൻ പന്തിയിൽ തന്നെയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതിനും ഓരോ വേദിയിലും മമത സമയം കണ്ടെത്തിയിരുന്നു. വാക്പോരിൽ മമതക്ക് മറുപടിയുമായി പ്രധാനമന്ത്രിയും എത്തിയതോടെ തിരഞ്ഞെടുപ്പ് രംഗവും ചൂടുപിടിച്ചു.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: Amit shah kolkata roadshow kolkata violence