scorecardresearch

പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്: അമിത് ഷാ

പ്രതിപക്ഷ പാർട്ടികൾ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്ന് അമിത് ഷാ

പ്രതിപക്ഷ പാർട്ടികൾ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്ന് അമിത് ഷാ

author-image
WebDesk
New Update
Amit Shah, bjp president, iemalayalam

കൊൽക്കത്ത: പശ്ചിമബംഗാളിൽ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി പുറത്ത് നിന്ന് ആളെയിറക്കിയാണ് അക്രമങ്ങൾ നടത്തിയതെന്നാണ് തൃണമൂൽ കോൺഗ്രസ് പറയുന്നത്. എന്നാൽ ബിജെപിക്ക് അക്രമസംഭവങ്ങളിൽ യാഥൊരു പങ്കുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

Advertisment

"ബിജെപി അക്രമം നടത്തിയെന്നാണ് തൃണമൂൽ വാദം. എന്നാൽ തൃണമൂലിനെ പോലെ പശ്​ചിമ ബംഗാളിലെ 42 സീറ്റുകളിൽ മാത്രമല്ല, ഞങ്ങൾ രാജ്യത്തെ എല്ലാ സംസ്​ഥാനങ്ങളിലും മത്​സരിക്കുന്നുണ്ട്​. ഞങ്ങള്‍ രാജ്യമെമ്പാടും മത്സരിക്കുന്നുണ്ട്. എന്നാല്‍ അവിടെയൊന്നും അക്രമങ്ങളുണ്ടാവുന്നില്ല.അതിനർഥം ബംഗാളിലെ ആക്രമണങ്ങൾക്കുത്തരവാദി തൃണമൂൽ കോൺഗ്രസാണെന്നാണ്," അമിത് ഷാ പറഞ്ഞു.

എൻഡിഎയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രൂപികരിക്കാൻ പോകുന്ന മുന്നണിയെയും അമിത് ഷാ പരിഹസിച്ചു. പ്രതിപക്ഷ പാർട്ടികൾ മുന്നണിയുണ്ടാക്കി ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിൽ ഞങ്ങൾക്ക്​ ഒരു പ്രശ്​നവുമില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

Advertisment

അതേസമയം പശ്ചിമ ബംഗാളിലുണ്ടായ അക്രമണ സംഭവങ്ങളിൽ ബിജെപി പ്രതിഷേധം ഡൽഹിയിൽ തുടരുകയാണ്. "സേവ് ബംഗാൾ, സേവ് ഡെമോക്രസി" എന്ന മുദ്രാവാക്യം എഴുതിയ പ്ലേക്കാർഡുകളും ബാനറുകളും ഉയർത്തി നിശബ്ദ പ്രതിഷേധമാണ് ബിജെപി സംഘടിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരാടക്കം നിരവധി ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

ചൊവ്വാഴ്ചയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത റോഡ് ഷോ കൊൽക്കത്തയിൽ നടന്നത്. ബിന്ധാൻ സരാണി കോളെജിന് സമീപമാണ് സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികൾ കല്ലെറിയുകയും പിന്നീട് കോളെജ് ഹോസ്റ്റലിന് പുറത്ത് തീയിടുകയും ചെയ്തു. വൈകിട്ട് നാല് മണിയോടുകൂടിയാണ് അമിത് ഷായുടെ റോഡ് ഷോ മധ്യ കൊൽക്കത്തയിൽ നിന്ന് ആരംഭിച്ചത്. നോർത്ത് കൊൽക്കത്തയിലെ വിവേകാനന്ദ ഹൗസിലേക്കായിരുന്നു റാലി.

Bjp Amit Shah Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: