മംഗലൂരു: മംഗലാപുരം വിമാനത്താവളത്തില്‍ വിമാനം ടാക്‌സിവെയില്‍ തെന്നി മാറി. എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസ് ദുബായ് മംഗളൂരു ഐ.എക്‌സ് 384 വിമാനമാണ് തെന്നിമാറിയത്. ഞായറാഴ്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചു.

വിമാനം തെന്നിമാറി ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നു. 183 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കാറ്റും റൺവേയുടെ നനവും വിമാനത്തിന്‍റെ ബ്രേക്ക് കുറവുമാണ് തെന്നിമാറാൻ കാരണമായി കരുതുന്നത്. വിമാനം എയർ ഇന്ത്യ എൻജിനീയർമാർ പരിശോധിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പത്ത് വര്‍ഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ അപകടം നടന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook