ആദായ നികുതി അടവ്
ജൂലൈ ഒന്ന് മുതല്‍ ആദായ നികുതി അടവിനായി ആധാര്‍ നിര്‍ബന്ധമാവും. ഇപ്പോള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരാണെങ്കില്‍ ആധാര്‍ പേര്‍വിവരപട്ടികയില്‍ പേര്‍ ചേര്‍ത്ത നമ്പര്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ആദായനികുതി അടക്കാവുന്നതാണ്. ജൂലൈയ്ക്കു മുൻപേ പാന്‍ കാര്‍ഡില്‍ ആധാര്‍ രേഖപ്പെടുത്താത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ നിങ്ങളുടെ നികുതിയടവ് പരിഗണിക്കപ്പെടുന്നതല്ല.

പാന്‍ കാര്‍ഡിനുള്ള അപേക്ഷ
പാന്‍ കാര്‍ഡ് അപേക്ഷിക്കുന്നതിനായുള്ള തിരിച്ചറിയല്‍ കാര്‍ഡിനും മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ക്കും പകരമായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് വഴി പെന്‍ഷന്‍ ലഭ്യമാക്കല്‍
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ആധാര്‍ രേഖപ്പെടുത്തുകയാണെങ്കില്‍ ജോലിയില്‍ നിന്നും വിരമിക്കുന്ന വേളയില്‍ പല സങ്കീർണതകള്‍ ഒഴിവാക്കാവുന്നതാണ്‌.

ആധാര്‍ പേമന്‍റ ആപ്
ഇനി വിവിധ ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ നമ്പറിലേക്ക് സംയോജിപ്പിക്കാവുന്നതാണ്. ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഇല്ലാതെ പണമിടപാട് നടത്താവുന്നതാണ്. USSD കോഡ് ഉപയോഗിച്ചുള്ള ഈ സംവിധാനം ഇന്‍റര്‍നെറ്റ് സംവിധാനം ഇല്ലാതെ തന്നെ നിങ്ങളുടെ ഏതു ബാങ്ക് അക്കൗണ്ടും ഉപയോഗിക്കത്തക്ക രീതിയിലാണ്.

Aadhar card, PAN Card, Election id, LPG, eKYC, NPS, e-commerce, Jio

സൗജന്യ എല്‍പിജി കണക്ഷന്‍
പ്രധാനമന്ത്രി ‘ഉജ്ജ്വല്‍ യോചന’ പ്രകാരം ദരിദ്രസ്ത്രീകള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിനായി നേരത്തെ തന്നെ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇനി മുതല്‍ സബ്സിഡി നിരക്കില്‍ ഗ്യാസ് സിലണ്ടര്‍ ലഭിക്കുന്നതിനായി എല്ലാവർക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം
പെന്‍ഷന്‍ അക്കൗണ്ട് തുറക്കണമെങ്കില്‍ ഇ-എന്‍.പി.എസ് സിസ്റ്റം വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങള്‍ക്ക് എന്‍.പി.എസ് റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇനി KYC അക്കൗണ്ട് മൊബൈല്‍ വഴി ബന്ധപ്പെടുത്തിയിട്ടുണ്ട് എങ്കില്‍, ഡിജിറ്റല്‍ സംവിധാനം വഴിയുള്ള സാമ്പത്തിക വിനിമയവും സാധ്യമാകും.

സങ്കീര്‍ണതകളില്ലാതെ പാസ്‌പോർട്ട് സേവനം
പാസ്‌പോർട്ട് വേണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് വിദേശകാര്യവകുപ്പ്. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുകയാണെങ്കില്‍ ആധാര്‍ കാര്‍ഡ്‌, തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ എന്നിവയും ക്രിമിനല്‍ കേസുകള്‍ ഇല്ല എന്ന മാർഗ്ഗനിർദേശങ്ങളനുസരിച്ചുള്ള സത്യവാങ് മൂലവും നല്‍കുകയാണെങ്കില്‍ പാസ്‌പോർട്ട് സേവാ കേന്ദ്രത്തില്‍ നിന്നും അതിവേഗത്തില്‍ പാസ്‌പോർട്ട് ലഭിക്കുന്നതാണ്. ഇത്തരത്തില്‍ ആധാര്‍ ഉപയോഗിച്ചു പാസ്‌പോർട്ട് നല്‍കുന്നത് വഴി വ്യാജ പാസ്‌പോർട്ട് ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.

മൊബൈല്‍ കണക്ഷന്‍
ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ നിങ്ങള്‍ക്ക് e-KYC റജിസ്റ്റര്‍ ചെയ്യുവാനും അതുവഴി പുതിയ മൊബൈല്‍ കണക്ഷന്‍ ലഭിക്കുവാനും സാധിക്കും. ഇതിനായി ഇനി വ്യത്യസ്ഥ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കേണ്ടതായി വരില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ