Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ഹോട്ടലിലെ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ ശ്വാസം മുട്ടി മരിച്ചു

നാല് പേരും പുറത്തേക്ക് വരാത്തത് കണ്ടപ്പോഴാണ് മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ പിന്നാലെ ഇറങ്ങിയത്

Gujarat, ഗുജറാത്ത്. Death, മരണം, septic tank, അഴുക്കുചാല്‍, safety, സുരക്ഷാ വീഴ്ച്ച

വ​ഡോ​ദ​ര: ഗു​ജ​റാ​ത്തി​ൽ ഹോട്ടലിന്റെ അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഏ​ഴു പേ​ർ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. ശ​നി​യാ​ഴ്ച വ​ഡോ​ദ​ര​യി​ലാ​ണു സം​ഭ​വം. ഹോ​ട്ട​ലി​ൽ​നി​ന്നു​ള്ള അ​ഴു​ക്കു​ചാ​ൽ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും മൂ​ന്നു​പേ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രു​മാ​ണ്. സം​ഭ​വ​ത്തി​നു ശേ​ഷം ഹോ​ട്ട​ൽ മാ​നേ​ജ​ർ ഒ​ളി​വി​ലാ​ണ്.

യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഇവര്‍ ശുചീകരണത്തിന് ഇറങ്ങിയത്. ഫര്‍തികുലി ഗ്രാമത്തിലെ ദര്‍ഷന്‍ ഹോട്ടലിലാണ് അപകടം ഉണ്ടായത്. മഹേഷ്, അശോക് ഹരിജന്‍, ബ്രിജേഷ് ഹരിജന്‍, മഹേഷ് ഹരിജന്‍ എന്നിവരാണ് മരിച്ച ശുചീകരണ തൊഴിലാളികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അജയ് വാസവ, വിജയ് ചൗഹാന്‍, സഹദേവ് വാസവ എന്നിവരാണ് മരിച്ച ഹോട്ടല്‍ ജാവനക്കാര്‍. എന്ത് ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. മാലിന്യ ടാങ്കില്‍ ആദ്യം ഇറങ്ങിയത്. മഹേഷാണ് ആദ്യം ടാങ്കിലേക്ക് ഇറങ്ങിയത്. ഇദ്ദേഹം തിരികെ വരാത്തതിനെ തുടര്‍ന്ന് മറ്റ് മൂന്ന് ശുചീകരണ തൊഴിലാളികളും ഇറങ്ങി. എന്നാല്‍ നാല് പേരും പുറത്തേക്ക് വരാത്തത് കണ്ടപ്പോഴാണ് മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ പിന്നാലെ ഇറങ്ങിയത്.

ഇവരും ടാങ്കില്‍ ശ്വാസം മുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and National news here. You can also read all the National news by following us on Twitter, Facebook and Telegram.

Web Title: 7 die of suffocation while cleaning gujarat hotel septic tank

Next Story
ഇതൊക്കെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കണ്ടേ: അഭിനന്ദനെ പരിഹസിക്കുന്ന പരസ്യം തെറ്റല്ലെന്ന് ശശി തരൂര്‍Cricket World Cup, ലോകകപ്പ് ക്രിക്കറ്റ്, Pakistan, പാക്കിസ്ഥാന്‍, India, ഇന്ത്യ, Advertisement, Social Media, സോഷ്യല്‍മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express