scorecardresearch

ഉത്തര്‍പ്രദേശില്‍ എസ്‌യുവി കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ മരിച്ചതായി സൂചന

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്

ഉത്തര്‍പ്രദേശില്‍ എസ്‌യുവി കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ മരിച്ചതായി സൂചന

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ എസ്‌യുവി കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികള്‍ മരിച്ചതായി സൂചന. 29 പേര്‍ സഞ്ചരിച്ച വാഹനമാണ് കനാലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നഗ്രാം പ്രദേശത്തെ ഇന്ദിരാ കനാലിലേക്കാണ് വാഹനം മറിഞ്ഞത്.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം നടന്നത്. 22 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. എന്നാല്‍ ഏഴ് കുട്ടികളെ കണ്ടെത്താനായില്ല.

ദേശീയ ദുരന്തനിവാരണ സേനയേയും മുങ്ങല്‍ വിദഗ്‌ധരേയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. കനാലിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കനാലില്‍ ഒഴുക്ക് കുറയ്ക്കാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ കനാലിന് പുറത്തേക്ക് വല വിരിക്കാനും ശ്രമം നടത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest National news download Indian Express Malayalam App.

Web Title: 7 children feared dead after suv carrying 29 people falls in canal

Best of Express