ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,688 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 883 പുതിയ കേസുകളുടെ വർധനവാണ് ഉണ്ടായത്. കോവിഡ് ബാധിച്ച് 50 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 18,684 ആയി ഉയർന്നു. ഇന്നലെ 2,755 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ഡൽഹിയിലാണ് രോഗബാധിതർ കൂടുതൽ. ഡൽഹിയിൽ 1,607 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 5,609 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.28 ശതമാനമാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും മാസ്ക്, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
Read More: കോവിഡ്: ‘കുട്ടികള്‍ക്ക് വാക്സിന് നല്‍കുക പ്രധാനം’; ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രിമാരോട് മോദി