ന്യൂ​ഡ​ൽ​ഹി: ലോ​ക്​സ​ഭ​യി​ൽ എം​പി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്നും തു​ട​രും. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, പ​ശ്ചി​മ ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​രാ​കും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. ശ​ശി ത​രൂ​ർ എം​പി​യും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം കാ​ണാ​ൻ പോ​യ ത​രൂ​ർ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. ലോക്​സ​ഭാ സ്പീ​ക്ക​റെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​ന്ന് തു​ട​ങ്ങും.

കാസർകോട് എംപിയായ രാജ്മോഹന്‍ ഉണ്ണിത്താനാണ് കേരളത്തില്‍ നിന്നും ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ വയനാട്ടില്‍ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിയുടെ സത്യപ്രതിജ്ഞയായിരുന്നു ശ്രദ്ധയേറ്റ് വാങ്ങിയത്.

സത്യപ്രതിജ്ഞ തുടങ്ങിയപ്പോഴും രാഹുല്‍ ഗാന്ധി സഭയില്‍ എത്തിയിരുന്നില്ല. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സഭയില്‍ ചര്‍ച്ചയായി. എന്നാല്‍ ഉച്ചയോടെ രാഹുല്‍ ഗാന്ധി വിമാനമിറങ്ങിയതായി വാര്‍ത്തയെത്തി. ഉച്ചയ്ക്ക് ശേഷം താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തു. മൂന്ന് മണിയോടെ വയനാട് എംപിയായി രാഹുല്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

543 അംഗങ്ങളിൽ 267 പേര്‍ ഇത്തവണ പുതുമുഖങ്ങളാണ്. 12 ശതമാനം 40 വയസിന് താഴെയുള്ളവരാണ്. 16-ാം ലോക്സഭയിൽ 8 ശതമാനമായിരുന്നു 40 വയസിന് താഴെയുള്ളവരുടെ എണ്ണം. കൂടുതൽ വനിത അംഗങ്ങൾ എത്തുന്നു എന്നതും 17-ാം ലോക്സഭയുടെ പ്രത്യേകതയാണ്. 78 വനിതകളാണ് ഈ ലോക്സഭയിലുള്ളത്. ഒന്നാം ലോക്സഭയിൽ ഒരു ശതമാനമായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് 14 ശതമാനമായി കൂടിയിട്ടുണ്ട്.

38 ശതമാനം എംപിമാര്‍ കര്‍ഷകരാണെങ്കിൽ 23 ശതമാനം പേര്‍ വ്യവസായികളും 4 ശതമാനം പേര്‍ അഭിഭാഷകരുമാണ്. 27 ശതമാനം പേരുടെ വിദ്യാഭ്യാസം 12 ക്ളാസുവരെ മാത്രമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ താരങ്ങളും ഇത്തവണ ലോക്സഭയിലേക്ക് എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook