ന്യൂഡൽഹി: ദേശീയ യുദ്ധസ്‌മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിൽ ഇന്ത്യ ഗേറ്റിന് സമീപമാണ് യുദ്ധ സ്മാരകം നിർമ്മിച്ചിരിക്കുന്നത്. യുദ്ധസ്മാരകത്തിൽ കെടാവിളക്ക് ജ്വലിപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. അമർ ജവാൻ ജ്യോതിയ്ക്ക് സമീപം തന്നെയാണ് യുദ്ധ സ്മാരകവും നിർമ്മിച്ചിരിക്കുന്നത്.

1960 ൽ ഇന്ത്യൻ സേനകൾ സംയുക്തമായ് മുന്നോട്ട് വച്ച ആവശ്യമാണ് അൻപത്തി ഒൻപതാം വർഷം യാഥാർത്ഥ്യമാകുന്നത്. 25942 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947 ൽ സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്. ഇവരേടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് ഇന്ത്യ ഗേറ്റ് സമുച്ചയത്തിൽ തയ്യാറായിട്ടുള്ള യുദ്ധ സ്മാരകം.

അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2015ലാണ് കേന്ദ്ര മന്ത്രിസഭ യുദ്ധസ്മാരകം നിർമ്മാണത്തിന് അനുമതി നൽകിയത്. 176 കോടി രൂപ മുടക്കിയാണ് യുദ്ധസ്മാരകം നിർമ്മിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook