ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷാ നടത്തിപ്പിന് പുതിയ ഏജന്‍സി. ഇനി മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ആണ് പരീക്ഷകള്‍ നടത്തുക. ജെഇഇ, യുജിസി നെറ്റ്, സിഎംഎടി എന്നീ പരീക്ഷകള്‍ ഏജന്‍സിക്ക് കീഴില്‍ കംപ്യൂട്ടര്‍ അധിഷ്ടിതമായി നടക്കും. ജെഇഇ, നീറ്റ് എന്നീ പരീക്ഷകള്‍ വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ നടത്തും.

ജെഇഇ പരീക്ഷ ജനുവരി, ഏപ്രില്‍ മാസങ്ങളിലും, നീറ്റ് പരീക്ഷ ഫെബ്രുവരിയിലും മെയ് മാസത്തിലും രണ്ട് തവണകളായി നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നഷ്ടപ്പെട്ട് പോകുന്നത് കൊണ്ടാണ് രണ്ട് തവണയായി പരീക്ഷ നടത്തുന്നത്.

ഏത് പരീക്ഷയിലാണോ കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ഇത് ഏജന്‍സി പരിഗണിക്കും. സിലബസ്, പരീക്ഷാ ഫീസ് എന്നിവയില്‍ മാറ്റം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, ഫല പ്രഖ്യാനത്തിലുളള കാലതാമസം എന്നിവയെ കുറിച്ച് അടിക്കടി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതിയ സംവിധാനം ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ