scorecardresearch

ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി വരുന്നു; കേന്ദ്ര സർക്കാർ ജോലികൾക്ക് ഇനി പൊതുപരീക്ഷ

ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് വലിയ നേട്ടമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനമെന്ന് പ്രകാശ് ജാവദേക്കർ

ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് വലിയ നേട്ടമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനമെന്ന് പ്രകാശ് ജാവദേക്കർ

author-image
WebDesk
New Update
exam, ie malayalam

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Advertisment

കേന്ദ്ര സർക്കാർ, പൊതുമേഖലാ ബാങ്ക് ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചതായി മന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്. ഉദ്യോഗാർഥികൾക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: കേരളത്തിന്റെ എതിർപ്പുകൾ തള്ളി; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക്

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് നിയമനം നടത്തുക ദേശീയ റിക്രൂട്ട്‌മെന്റ് എജൻസി നടത്തുന്ന പൊതു യോഗ്യതാ പരീക്ഷയിലൂടെയായിരിക്കും.

Advertisment

നിലവിൽ വിവിധ തസ്‌തികകളിലേക്കുള്ള നിയമനത്തിനു പ്രത്യേക പരീക്ഷകളും വ്യത്യസ്‌ത ഫീസും നൽകേണ്ട അവസ്ഥയാണ്. ഒന്നിലധികം പരീക്ഷകൾ പലതരത്തിലുള്ള അസൗകര്യങ്ങൾ സൃഷ്‌ടിക്കുന്നു. ഒന്നിലധികം പരീക്ഷകൾ വരുമ്പോൾ സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടാവുകയുംഅതുവഴി പരീക്ഷ ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ഒരു പരീക്ഷ എന്ന സംവിധാനം വരുമ്പോൾ ഇത്തരം വെല്ലുവിളികൾ മറികടക്കാൻ സാധിക്കുമെന്ന് കേന്ദ്ര സെക്രട്ടറി സി.ചന്ദ്രമൗലി പറഞ്ഞു.

പ്രതിവർഷം 1.25 ലക്ഷം സർക്കാർ തസ്‌തികകളിലേക്ക് വ്യത്യസ്ത കാറ്റഗറിയിലായി രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കുട്ടികളാണ് പരീക്ഷയെഴുതുന്നതെന്നും അവർക്കെല്ലാം പുതിയ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

University Announcements 19 August 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾ

കേന്ദ്ര സർക്കാർ തീരുമാനം ഏറെ സുപ്രധാനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഉദ്യോഗാർഥികളെ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിനും ജോലിയിൽ പ്രവേശിപ്പിക്കുന്നതിനും ഈ രീതി ഏറെ ഗുണകരമാണെന്നും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകൾ എഴുതാൻ ദൂരത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്ന പാവപ്പെട്ടവർക്കും സ്ത്രീകൾക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു പരീക്ഷയുടെ മാർക്ക് മൂന്ന് പ്രധാന റിക്രൂട്ട്‌മെന്റ് ഏജൻസികളാണ് ഉപയോഗിക്കുക. മറ്റു ഏജൻസികളെയും കാലാന്തരത്തിൽ ഇതിൽ ഉൾപ്പെടുത്തും. നാഷണൽ റിക്രൂട്ട്‌മെന്റ് ഏജൻസി വഴി പൊതുപരീക്ഷ നടത്തും. റെയിൽവെ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡ്, ഐബിപിഎസ് (ഇൻസ്‌റ്റിറ്റ‌്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഉണ്ടാകും. പിൽക്കാലത്ത് സംസ്ഥാന സർക്കാർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ, പൊതു മേഖലാ-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ റിക്രൂട്ട്‌മെന്റുകൾക്കും പൊതുപരീക്ഷയുടെ മാർക് ഉപയോഗിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

ഓൺലെെനായിരിക്കും പരീക്ഷ. ജില്ലയ്‌ക്കകത്ത് കുറഞ്ഞത് ഒരു പരീക്ഷ കേന്ദ്രമുണ്ടായിരിക്കും. പ്രാഥമിക ഘട്ടത്തിൽ രാജ്യത്തിനകത്ത് ആയിരം പരീക്ഷാ കേന്ദ്രങ്ങൾ സൃഷ്ടിക്കും. ജില്ലയ്‌ക്കകത്ത് ഒരു പരീക്ഷാ കേന്ദ്രം ഉണ്ടെങ്കിൽ ഉദ്യോഗാർഥികൾക്ക് കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സ്ഥിതിയുണ്ടാകില്ലെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.

Narendra Modi Government Offices Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: