ന്യൂഡല്‍ഹി: നാഷണല്‍ ഹൈറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷനും മകനുമായ രാഹുല്‍ ഗാന്ധിക്കും തിരിച്ചടി നല്‍കി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ ഇരുവര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ആദായനികുതി വകുപ്പിന് കോടതി അനുവാദം നല്‍കി.

കേസില്‍ യംങ് ഇന്ത്യ കമ്നിക്കെതിരേയും കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കി. നികുതി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് കൊടുത്തത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഭൂമി തട്ടിപ്പിന് കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2012ലാണ് സ്വാമി കോടതിയെ സമീപിച്ചത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന് കോണ്‍ഗ്രസ് അനുവദിച്ച 90.25 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചിരുന്നു. ഇത് മടക്കി നല്‍കിയിരുന്നില്ലെന്നും ഇത് ഇന്‍കം ടാക്‌സ് ചട്ടത്തിലെ 269 ടി സെക്ഷന്റെ ലംഘനമാണെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook