ചെന്നൈ: റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കാൻ വൻകിട കെട്ടിട നിർമ്മാണങ്ങൾക് പരിസ്ഥിതി അനുമതിയിൽ ഇളവ് നൽകി 2016 ൽ കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനം ദേശിയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. ഇതിനു വിപരീതമായി ഇപ്പോൾ നടക്കുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വയ്ക്കേണ്ടി വരുമെന്നും അറിയിച്ചു. പരിസ്ഥിതി തകർത്തുകൊണ്ടുള്ള ഒരു നിർമാണവും പാടില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചു.

2016ലാണ് ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മറികടക്കുന്നതിനായിരുന്നു വിജ്ഞാപനം. 20,000 മുതൽ 1,50,000 ചതുരശ്ര മീറ്റർ വരെയായിരുന്നു ഇളവ് നൽകിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ