ന്യൂഡൽഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് തൽക്കാലം നടപ്പാക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ ഉത്തരവ് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് ഇന്നലെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

2016 നവംബര്‍ 30നാണ് രാജ്യവ്യാപകമായി തിയേറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കണം എന്നും എല്ലാവരും എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നും സുപ്രീംകോടതി വിധിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്‌ ഒക്ടോബറില്‍ നടത്തിയ ചില നിരീക്ഷണങ്ങളില്‍ ഇതിന് അയവുവരുത്തുന്നതായുള്ള ചില സൂചനകല്‍ നല്‍കിയിരുന്നു. എന്തിനാണ് ജനങ്ങള്‍ അവരുടെ കുപ്പായകൈകളില്‍ ദേശസ്നേഹം പതിപ്പിക്കുന്നത് എന്ന് കോടതി ആരാഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ