വിഷയം ‘രാജ്യസ്നേഹം’ ആണെങ്കില്‍ പ്രത്യേക ആവേശം കാണിക്കുന്നയാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ദേശീയവാദവും ഇന്ത്യയുടെ സുരക്ഷയും സംബന്ധിച്ച കാര്യങ്ങളില്‍ നേരത്തേയും താരം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തിയറ്ററില്‍ ദേശീയഗാനം സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഗംഭീര്‍ ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഹോട്ടലിന് പുറത്ത് 30 മിനുറ്റ് കാത്ത് നില്‍ക്കാന്‍ കഴിയുമ്പോള്‍ എന്ത് കൊണ്ട് 52 സെക്കന്റ് ദേശീയഗാനത്തിന് വേണ്ടി നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു.
സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്യണമെന്നും ആ സമയം പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കണമെന്നുമുളള വിധിക്കെതിരെ സുപ്രിം കോടതി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്രെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ ആണ് ഗംഭീറിന്റെ പ്രതികരണം. “കുപ്പായ കൈയിൽ ദേശസ്നേഹം” പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
Standin n waitin outsid a club:20 mins.Standin n waitin outsid favourite restaurant 30 mins.Standin for national anthem: 52 secs. Tough?
— Gautam Gambhir (@GautamGambhir) October 27, 2017
ഓരോ പ്രദർശനത്തിന് മുമ്പും ദേശീയഗാനം അവതരിപ്പിക്കണമെന്നും പ്രേക്ഷകർ അതിനായി എഴുന്നേറ്റ് നിൽക്കണമെന്നും കോടതിയുടെ വിധി വന്നത് 2016 നവംബർ 30 നായിരുന്നു. ഭോപ്പാൽ സ്വദേശി നൽകിയ കേസിൽ തിയേറ്ററുകളിൽ ദേശീയ ഗാനം അവതരിപ്പിക്കണമെന്നും പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണമെന്നുമുളള വിധി നേരത്തെ വന്നിരുന്നു.
” അടുത്തത് ജനങ്ങൾ ടീ ഷർട്ടും ഷോട്‌സും ഇട്ടുകൊണ്ട് സിനിമ കാണാൻ പോകരുതെന്നുംം അത് ദേശീയഗാനത്തോടുളള അവഹേളനമാണെന്നും പറയുമോ? ഈ സദാചാര പൊലീസിങ്ങിനെ എവിടെ നമുക്ക് അവസാനിപ്പിക്കാനാകും? ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് 2016 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രീതി “ദേശസ്നേഹത്തിന്രെയും ദേശീയതയുടെയും വികാരം പ്രബോധിപ്പിക്കുന്നതിനായിരുന്നു”എന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ അനുമാനം.
സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന മുന്‍വിധി സുപ്രീം കോടതി ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയത് തിയേറ്ററുകളില്‍ ദേശീയഗാനം പാടാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഇത് സംബന്ധിച്ച് കേന്ദ്രം എന്തുകൊണ്ട് നിയമം കൊണ്ടുവരുന്നില്ല എന്നും കോടതി ആരാഞ്ഞു.