Latest News

Republic Day Parade 2019 Live: രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍; രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി

കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം സമര്‍പ്പിച്ചു

Republic Day Parade 2019 Live Updates:ന്യൂഡല്‍ഹി: രാജ്യം 70-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയാണ് ഇത്തവണ റിപ്പബ്ലിക്ക് ആഘോഷങ്ങളിലെ മുഖ്യാതിഥി. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിച്ചു.

Express Photo; Tashi tobgyal

കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം രാഷ്ട്രപതി സമർപ്പിച്ചു. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യയാണ് മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങിയത്. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കാലയളവിലെ അവസാന റിപ്പബ്ലിക്ക് ദിനമാണിത്.

ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ പരുപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ദേശീയ പതാക ഉയര്‍ത്തി. അതത് ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുകയും സേനകളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്നും Express Photo: Kiran Gangadaran
കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്നും Express Photo: Kiran Gangadaran
കൊച്ചിയിലെ നാവിക ആസ്ഥാനത്തു നിന്നും Express Photo: Kiran Gangadaran

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Nation celebrates 70th republic day

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express