/indian-express-malayalam/media/media_files/uploads/2018/09/pc-george.jpg)
ന്യൂഡൽഹി: പി.സി.ജോർജിന് മറുപടിയുമായി ദേശീയ വനിതാ കമ്മിഷൻ. ഡൽഹിയിലെത്താൻ പണമില്ലെന്ന് രേഖ കാണിച്ചാൽ യാത്രാബത്ത നൽകാമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. പി.സി.ജോർജിന് ദേശീയ വനിതാ കമ്മിഷന്റെ നിയമം അറിയില്ലെന്നും ഇരയെ അധിക്ഷേപിച്ച ജോർജിൽനിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശർമ്മ പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കേരള സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു. കേരളത്തിലെ സ്ത്രീ സുരക്ഷ അവതാളത്തിലാണ്. സ്ത്രീകൾക്കെതിരെ കേരളത്തിൽ തുടർച്ചയായി അതിക്രമങ്ങളുണ്ടാകുന്നു. മുഖ്യമന്ത്രി കേരളത്തിൽ എത്തിയാൽ കൂടിക്കാഴ്ച നടത്തും. പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ യുവതി സഹായം ആവശ്യപ്പെട്ടാൽ നൽകുമെന്നും അവർ വ്യക്തമാക്കി.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യസ്ത്രീയെക്കുറിച്ച് നടത്തിയ പരാമർശത്തില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ പി.സി.ജോർജിന് നോട്ടീസ് അയച്ചിരുന്നു. സെപ്റ്റംബർ 20 ന് ഡൽഹിയിലെ കമ്മിഷന്റെ ഓഫിസിൽ 11.30 ന് നേരിട്ട് ഹാജരായി പരാമർശത്തിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെയാണ് പി.സി.ജോർജ് പരിഹസിച്ചത്.
ടിഎയും ഡിഎയും അയച്ച് തന്നാല്‍ ഡല്‍ഹിക്ക് വരുന്നത് പരിഗണിക്കാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ‘കമ്മീഷന്റെ അധികാരം ഞാനൊന്ന് നോക്കട്ടെ. ടിഎയും ഡിഎയും അയച്ചാല്‍ നോക്കാം. അല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ. എനിക്ക് ഡല്‍ഹിയില്‍ പോണമെങ്കില്‍ എത്ര രൂപ ചെലവാകും. അല്ലെങ്കില്‍ അവര്‍ നടപടിക്രമങ്ങള്‍ ഇവിടെ നടത്തട്ടെ’, പി.സി.ജോര്‍ജ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.