/indian-express-malayalam/media/media_files/uploads/2019/04/pragya-singh-2.jpg)
ന്യൂഡല്‍ഹി: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.
#WATCH BJP Bhopal Lok Sabha Candidate Pragya Singh Thakur says 'Nathuram Godse was a 'deshbhakt', is a 'deshbhakt' and will remain a 'deshbhakt'. People calling him a terrorist should instead look within, such people will be given a befitting reply in these elections pic.twitter.com/4swldCCaHK
— ANI (@ANI) May 16, 2019
1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു കമൽഹാസന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഇതൊരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ആയതുകൊണ്ട് പറയുകയല്ല. പക്ഷെ മുമ്പില്‍ ഒരു ഗാന്ധി പ്രതിമയെ സാക്ഷിയാക്കിയാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നു, അയാളുടെ പേരാണ് നാഥുറാം ഗോഡ്സെ. അവിടെ വച്ചാണ് തുടക്കം,’ കമല്‍ഹാസന്‍ പറഞ്ഞു.
Read More: ഹിന്ദു തീവ്രവാദി പരാമർശം: കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട് മന്ത്രി
‘നല്ല ഇന്ത്യക്കാര്‍ സമത്വമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ പതാകയിലെ മൂന്ന് നിറങ്ങളും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അത് ഞാന്‍ ഉറക്കെ പറയാന്‍ ആഗ്രഹിക്കുന്നു,’ കമല്‍ഹാസന്‍ പറഞ്ഞു. ‘മുമ്പ് ഹിന്ദുത്വ സംഘടനകള്‍ അക്രമങ്ങളില്‍ ഏര്‍പ്പെടാറില്ലായിരുന്നു. എതിരാളികളോട് അവര്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പക്ഷെ ഇന്ന് അത് അക്രമത്തിലേക്ക് നീങ്ങി,’ കമല്‍ഹാസന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.