scorecardresearch

നാസയുടെ ജെയിംസ് വെബ്ബ് ടെലസ്കോപ് പകർത്തിയ പ്രപഞ്ചം; ചിത്രങ്ങൾ കാണാം

James Webb Space Telescope First Image, NASA James Webb Space Telescope Mission: നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെ ഡബ്ല്യു എസ് ടി) ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ചിത്രങ്ങൾ

galaxy

ബുധനാഴ്ചയാണ് വിദൂര പ്രപഞ്ചത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും ആഴമേറിയതും തീവ്രവുമായ ഇന്‍ഫ്രാറെഡ് ചിത്രങ്ങൾ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ പുറത്തുവിട്ടത്. നാസ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും വലുതും ശക്തവുമായ ദൂരദർശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (ജെ ഡബ്ല്യു എസ് ടി) ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ചിത്രങ്ങൾ.

 NASA James Webb Space Telescope

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ നിയര്‍-ഇന്‍ഫ്രാറെഡ് ക്യാമറ (NIRCam) എടുത്ത ചിത്രങ്ങളിലൊന്നിൽ പ്ലാനറ്ററി നെബുലയുടെയും ചിത്രമുണ്ട്.

 NASA James Webb Space Telescope

ഇന്‍ഫ്രാറെഡില്‍ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മങ്ങിയ വസ്തുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആകാശഗംഗകൾ കണ്ടെത്താൻ കഴിഞ്ഞ വെബ്ബിന്റെ കഴിവിനെ ശാസ്ത്രജ്ഞർ പോലും പുകഴ്ത്തുകയാണ്.

 NASA James Webb Space Telescope

അഞ്ച് ഗാലക്‌സികളുടെ ഒരു വിഷ്വൽ ഗ്രൂപ്പായ സ്റ്റീഫൻസ് ക്വിന്റ്റെറ്റും ജെയിംസ് വെബ് പകർത്തിയ ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

 NASA James Webb Space Telescope

ആയിരത്തോളം ചിത്രങ്ങളിൽ നിന്നാണ് സ്റ്റീഫൻസ് ക്വിന്റ്റെറ്റിന്റെ ഈ ചിത്രം നിർമിച്ചതെന്ന് നാസ പറയുന്നു.

 NASA James Webb Space Telescope

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇതിലെ ആദ്യ ചിത്രം ആദ്യം പുറത്തുവിട്ടത്.

 NASA James Webb Space Telescope

കരീന നെബുലയുടെ “കോസ്മിക് ക്ലിഫ്സ്” ഈ ദൂരദർശിനി പിടിച്ചെടുത്തു. പല വലിപ്പത്തിലുള്ള എണ്ണമറ്റ നക്ഷത്രങ്ങൾ ഇതിലുണ്ട്.

 NASA James Webb Space Telescope

എൻഐആർ ക്യാം, എംഐആർഐ ഇൻസ്ട്രുമെന്റ് ഡാറ്റ എന്നിവ ഉപയോഗിച്ചാണ് കോസ്മിക് ക്ലിഫുകളുടെ ഈ സംയോജിത ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.

 NASA James Webb Space Telescope

കരിന നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന എൻജിസി 3603 എന്ന നെബുലയിൽ, നക്ഷത്രാന്തരീയ വാതകവും പൊടിപടലങ്ങളും നിറഞ്ഞ മേഘങ്ങളാൽ ചുറ്റപ്പെട്ട, ആകാശ സ്ഫോടനത്തിന് സമാനമായ യുവനക്ഷത്രങ്ങളുടെ കൂട്ടത്തെയും ദൂരദർശിനി പിടിച്ചെടുത്തു.

 NASA James Webb Space Telescope

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nasa universe photos james webb space telescope

Best of Express