/indian-express-malayalam/media/media_files/2026/01/15/spacex-crew-11-2026-01-15-07-37-43.jpg)
ചിത്രം: എക്സ്
കലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-11 ദൗത്യസംഘം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശയാത്രികരിൽ ഒരാളുടെ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് സംഘം മടങ്ങുന്നത്.
ക്രൂ അംഗത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മെഡിക്കൽ സ്വകാര്യതാ പ്രോട്ടോക്കോളുകൾ കാരണം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നാസയിലെ ബഹിരാകാശയാത്രികരായ സെന കാർഡ്മാനും മൈക്ക് ഫിങ്കെയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ)യുടെ ബഹിരാകാശയാത്രിക കിമിയ യുയിയും റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ ഒലെഗ് പ്ലാറ്റോനോവും ഉൾപ്പെടെയുള്ള സംഘമാണ് മടങ്ങി എത്തുന്നത്.
വ്യാഴാഴ്ച 2.11 ഓടെ കാലിഫോർണിയ തീരത്ത് പസഫിക് സമുദ്രത്തിൽ പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിക്കവറി സോണിലെ കാലാവസ്ഥയും സമുദ്ര സാഹചര്യങ്ങളും ഉദ്യോഗസ്ഥർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
Also Read: ഇറാനിലെ ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണം; നിർദ്ദേശവുമായി എംബസി
ബഹിരാകാശ നിലയത്തിൽ ആറു മാസത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ തിരിച്ചെത്തുന്നതായിരുന്നു ദൗത്യം. ക്രൂ-11 മടങ്ങുന്നതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായി അംഗങ്ങളുടെ എണ്ണം കുറയും. നാസ+, ആമസോൺ പ്രൈം, ഏജൻസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവയിലുടെ ക്രൂ 11 സംഘത്തിന്റെ മടക്കയാത്ര തത്സമയം കാണാം.
Read More: ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us