/indian-express-malayalam/media/media_files/uploads/2019/12/Chandrayaan-2.jpg)
ചെന്നൈ: ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി നാസ അറിയിച്ചു. മൂന്ന് മാസത്തിനുശേഷമാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടം ചന്ദ്രോപരിതലത്തിൽ കണ്ടെത്താന്‍ സാധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പതിഞ്ഞത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ലാന്‍ഡര്‍ കഷ്ണങ്ങളായി തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യന്റെ സഹായത്തോടെയാണ് ഇക്കാര്യം കണ്ടെത്താന്‍ നാസയ്ക്ക് സാധിച്ചത്. സെപ്റ്റംബര്‍ 17 ന് എടുത്ത ചിത്രത്തില്‍ നിന്നാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്.
The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuhpic.twitter.com/jaW5a63sAf
— NASA (@NASA) December 2, 2019
സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ നേരത്തെ അറിയിച്ചിരുന്നു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് നാസ നേരത്തെ പറഞ്ഞത്.
ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറയാണ്. ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നതെന്നും നാസ വ്യക്തമാക്കിയിരുന്നു.
Read Also: ഈ ജിഡിപിക്ക് വലിയ പ്രസക്തിയൊന്നുമില്ല: വിചിത്ര വാദവുമായി ബിജെപി എംപി
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകുമെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.