സൂര്യനിലേക്കുളള നാസയുടെ പര്യവേഷണത്തിനായി കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലെ കേപ് കനവെറാലില്‍ നിന്നാണ് സ്പൈസ്ക്രാഫ്റ്റ് കുതിച്ചുയരുക. ഇതുവരെ ദൂരെ നിന്ന് മാത്രം കണ്ടിരുന്ന സൂര്യനെ അടുത്ത് നിന്ന് നിരീക്ഷിക്കാനാണ് നാസയുടെ പോക്ക്.
പ്രത്യേക ദൗത്യമായിട്ടാണ് സൂര്യനിലേക്ക് നാസ പോകുന്നത്. പാര്‍ക്കര്‍ സോളാര്‍ പ്രോബ് എന്നാണ് ബഹിരാകാശ വാഹനത്തിന് പേരിട്ടിരിക്കുന്നത്. 1.5 ബില്യണ്‍ ഡോളറാണ് സ്പേസ്ക്രാഫ്റ്റിന്റെ മുടക്കുമുതല്‍. കാറിന്റെ ബഹിരാകാശ വാഹനമാണ് ഇത്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് ഇതിന് എളുപ്പത്തില്‍ പോകാനാവും. സൂര്യന്റെ കത്തിജ്വലിക്കുന്ന അന്തരീക്ഷത്തിന്റെ നാലു മില്യണ്‍ ദൂരത്തില്‍ സ്‌പേസ്ഷിപ്പിന് എത്താന്‍ സാധിക്കുമെന്നാണ് നാസയുടെ പ്രവചനം. നേരത്തെ ഏതെങ്കിലുമൊരു പേടകം എത്തിയതിനേക്കാള്‍ എഴിരട്ടി അധികമാണ് ഇപ്പോഴത്തേത്.
കനത്ത ചൂടില്‍ ഉരുകി പോവാത്ത പ്രത്യേക കവചങ്ങളുള്ളതാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഇതിന് തെര്‍മല്‍ പ്രൊട്ടക്ഷനുണ്ട്. ലക്ഷക്കണക്കിന് ഡിർഗിര ഫാരണ്‍ഹീറ്റ് താപനില സൂര്യന്‍ പുറപ്പെടുവിക്കുമെങ്കിലും, 1371 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കവചത്തിന് മേല്‍ ഉണ്ടാവുക എന്നാണ് ശാസ്ത്രഞ്ജന്മാരുടെ കണക്കുകൂട്ടല്‍. കണക്കുകൂട്ടല്‍ ശരിയാകുമെങ്കില്‍ ബഹിരാകാശ വാഹനത്തിന്റെ അകം അപ്പോഴും 29 ഡിഗ്രി സെല്‍ഷ്യസ് തണുപ്പോടെ ഇരിക്കും. ചൂടിന്റെ പ്രതിരോധിക്കാനുള്ള സംവിധാനം, സോളാര്‍ കൂളിങ് സിസ്റ്റം, എന്നിവ വിക്ഷേപണ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൂര്യന്റെ നിഗൂഢതകള്‍ നിറഞ്ഞ പുറം പാളി കോറോണയെ കുറിച്ച് പഠിക്കാനാണ് ഇത് പോകുന്നത്. ദീര്‍ഘകാലം പാര്‍ക്കര്‍ സോളാറിന് ഇതിലൂടെ സഞ്ചരിക്കാനാവും. ഇതുവഴി സൂര്യനിലെ മഹാവിസ്‌ഫോടനത്തെ കുറിച്ചൊക്കെ പഠിക്കാന്‍ നാസയ്ക്ക് സാധിക്കും. കൊറോണയിലെ മാറ്റങ്ങള്‍ ഭൂമിയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നാണ് പ്രധാനമായും പഠിക്കുക. ഏഴ് വര്‍ഷം നീളുന്ന ദൗത്യത്തില്‍ 24 തവണയാണ് കോറോണയിലൂടെ കടന്നുപോവുക.
സൂര്യനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ദീര്‍ഘകാലമായി ശാസ്ത്രജ്ഞര്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്നതാണ്. സൂര്യന്റെ കൊറോണ ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഏക ഭാഗമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യഗ്രഹണം നടക്കുമ്പോള്‍ ചന്ദ്രന്‍ മറയ്ക്കുന്നതും കൊറോണയെ ആണ്. സൂര്യന്റെ ഏറ്റവും തിളങ്ങി നില്‍ക്കുന്ന ഭാഗമാണ് ഇത്.
വിഖ്യാത ശാസ്ത്രജ്ഞന്‍ യൂജിന്‍ ന്യൂമാന്‍ പാര്‍ക്കറോടുള്ള ആദരസൂചകമായിട്ടാണ് ഈ ദൗത്യത്തിന് അദ്ദേഹത്തിന്റെ പേര് നാസ ഇട്ടത്. നക്ഷത്രങ്ങള്‍ എങ്ങനെയാണ് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതെന്ന് മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പേരില്‍ നാസ ഒരു ഉപഗ്രഹം വിക്ഷേപിക്കുന്നതും ആദ്യമായിട്ടാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ക്കര്‍ വിക്ഷേപണ വാഹനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേസമയം നാസയുടെ ഏറ്റവും പഴക്കമേറിയ പദ്ധതി കൂടിയാണിത്. നിരവധി തവണ സാങ്കേതിക വിദ്യയുടെ അപര്യാപ്ത കൊണ്ട് ഇത് മാറ്റിവച്ചിട്ടുണ്ട്.
സൂര്യനിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ഭൂമിയെയും ഭൗമോപരിതലത്തെയും അന്തരീക്ഷത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റം ഉപഗ്രഹങ്ങളുടെ ഭ്രമണപദത്തിലും മാറ്റം കൊണ്ടുവരും. ഇവരുടെ കാലയളവിലും മാറ്റം കൊണ്ടുവരുമെന്ന് നാസ പറയുന്നു. നാസ വിക്ഷേപിക്കുന്ന സോളാര്‍ പ്രോബ് സൂര്യന്റെ വൈദ്യുത കാന്തിക മേഖലകളെ കുറിച്ചും സൂര്യനിലെ ഉഷ്ണതരംഗത്തെ കുറിച്ചും നിരീക്ഷിക്കും.