scorecardresearch

ആര്‍ട്ടെമിസ് 1 വിക്ഷേപണം: ഹൈഡ്രജന്‍ ചോര്‍ച്ച, രണ്ടാമത്തെ ശ്രമവും മാറ്റി

ആദ്യ ശ്രമത്തിലുണ്ടാത് പോലെ വിക്ഷേപണ സമയത്ത് ഹൈഡ്രജന്‍ ചോര്‍ച്ചയുണ്ടായതായാണ് റിപോര്‍ട്ട്

ആര്‍ട്ടെമിസ് 1 വിക്ഷേപണം: ഹൈഡ്രജന്‍ ചോര്‍ച്ച, രണ്ടാമത്തെ ശ്രമവും മാറ്റി

മുംബൈ: ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 സ്പേസ് ലോഞ്ച് സിസ്റ്റം വിക്ഷേപിക്കാനുള്ള നാസയുടെ രണ്ടാമത്തെ ശ്രമവും റദ്ദാക്കി.ഇത് രണ്ടാം തവണയാണ് നാസ ആര്‍ട്ടെമിസ് 1 വിക്ഷേപിക്കാനുള്ള ശ്രമം റദ്ദാക്കുന്നത്. സാങ്കേതിക തകരാര്‍ മൂലം ആദ്യ ശ്രമവും അവസാന നിമിഷം മാറ്റി വെച്ചിരുന്നു. ആദ്യ ശ്രമത്തിലുണ്ടാത് പോലെ വിക്ഷേപണ സമയത്ത് ഹൈഡ്രജന്‍ ചോര്‍ച്ചയുണ്ടായതായാണ് റിപോര്‍ട്ട്.

എഞ്ചിന്‍ വിഭാഗത്തിലെ ഈ പ്രശ്നം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വേഗത ക്രമീകരിക്കുന്നതിന്റെ ഗ്രൗണ്ടിനും ഫ്‌ലൈറ്റ് സൈഡ് പ്ലേറ്റുകള്‍ക്കും ഇടയിലുള്ള അറയില്‍ ഹൈഡ്രജന്‍ ചോര്‍ച്ച കണ്ടെത്തിയതായ് വിവരം. ചോര്‍ച്ച പരിഹരിക്കാനുള്ള മൂന്നാമത്തെ ട്രബിള്‍ഷൂട്ടിംഗ് ശ്രമം വിജയിച്ചില്ല, നാസ എഞ്ചിനീയര്‍മാര്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുകയാണ്.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക. കൂടുതല്‍ ബൃഹത്തായ പഠനങ്ങള്‍ ചന്ദ്രനെ കുറിച്ച് നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആര്‍ട്ടെമിസ് പദ്ധതിയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.15 ഓടെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുള്ള തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു. രാത്രി 11.47 മണിയോടെ വിക്ഷേപണം നടത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. റോക്കറ്റിന്റെ നാല് പ്രധാന എഞ്ചിനുകളില്‍ ഒന്നിന്റെ തകരാര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഓഗസ്റ്റ് 29 ന് പ്രാരംഭ വിക്ഷേപണ ശ്രമം നിര്‍ത്തേണ്ടിവന്നതിന് ശേഷം ദൗത്യത്തിലെ രണ്ടാമത്തെ ശ്രമമാണ് ഇപ്പോള്‍ നടന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Nasa artemis i moon rocket launch live updates september 3

Best of Express