ന്യൂഡൽഹി: രാജ്യസഭ സീറ്റ് ജയ ബച്ചന് നൽകിയതിൽ പ്രതിഷേധിച്ച് സമാജ്‌വാദി പാർട്ടി മുതിർന്ന നരേഷ് അഗർവാൾ പാർട്ടി വിട്ടു. “സിനിമയിൽ ഡാൻസ് കളിച്ചതിനും അഭിനയിച്ചതിനും ഉളള സീറ്റ്” എന്ന വിമർശനത്തിന് പിന്നാലെയാണ് ബിജെപി യിൽ അംഗത്വം എടുത്തത്.

നേരത്തേ ജയ ബച്ചന് എതിരായ പരാമർശത്തിൽ ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിൽ നിന്നടക്കം വിമർശനം നേരിടേണ്ടി വന്നിരുന്നു. ഏപ്രിൽ രണ്ടിന് അഗർവാളിന്െ രാജ്യസഭ കാലാവധി തീരും. ഈ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ജയ ബച്ചനെ പാർട്ടി മത്സരിപ്പിച്ചത്.

“എന്നെ സിനിമയിൽ ആടുകയും അഭിനയിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് തുല്യമായാണ് കാണുന്നത്. എനിക്കോ മറ്റാർക്കെങ്കിലുമോ ഇത് നന്നായി തോന്നുന്നില്ല. അതിനാൽ പാർട്ടി വിടുന്നു,” നരേഷ് അഗർവാൾ ബിജെപി അംഗത്വം എടുത്ത ശേഷം ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ