​ലക്നൗ: ബിഎസ്പി, സമാജ്‍വാദി പാര്‍ട്ടി, കോണ്‍ഗ്രസ് കൂട്ടുകെട്ടിന് തിരിച്ചടി നല്‍കി മു​തി​ർ​ന്ന സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വ് ന​രേ​ഷ് അ​ഗ​ർ​വാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. രാ​ജ്യ​സ​ഭാ ടി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ രാ​ജി. ന്യൂ​ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി. ന​രേ​ഷ് അ​ഗ​ർ​വാ​ളി​ന്‍റെ മ​ക​നും എ​സ്പി​യു​ടെ സി​റ്റിം​ഗ് എം​എ​ൽ​എ​യു​മാ​യ നി​തി​ൻ അ​ഗ​ർ​വാ​ളും ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ട്ടു​ണ്ട്.

തന്റെ മകനും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ നരേഷ് തന്നെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീയോടാണ് പാര്‍ട്ടി ഉപമിച്ചതെന്നും കുറ്റപ്പെടുത്തി. ന​രേ​ഷ് അ​ഗ​ർ​വാ​ളി​നെ മ​റി​ക​ട​ന്ന് ജ​യാ ബ​ച്ച​ന് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ൽ​കാ​ൻ സ​മാ​ജ്വാ​ദി പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​രേ​ഷ് അ​ഗ​ർ​വാ​ൾ പാ​ർ​ട്ടി വി​ട്ട​ത്.

ദേ​ശീ​യ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നാ​ൽ മാ​ത്ര​മേ സ​മൂ​ഹ​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്ന് ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തു പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടു​ള്ള പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ന​രേ​ഷ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​രി​ൽ ത​നി​ക്ക് വ​ലി​യ മ​തി​പ്പു​ണ്ടാ​യെ​ന്നും ന​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook