/indian-express-malayalam/media/media_files/uploads/2018/12/pathak-narendramodilookalikeelections11122018-007.jpeg)
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിക്കുകയാണ് പ്രവര്‍ത്തകര്‍. മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച്ച വെച്ചത്. രാജ്യത്താകമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുമ്പോഴാണ് മോദിയുടെ അപരന്റെ ആഘോഷം വൈറലായി മാറുന്നത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നാണ് മോദിയുടെ അപരന്‍ നൃത്തം ചെയ്ത് ആഹ്ളാദം പ്രകടിപ്പിക്കുന്നത്. ചിലര്‍ മോദിയാണ് കോണ്‍ഗ്രസ് വിജയത്തില്‍ നൃത്തം ചെയ്യുന്നതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
മോദിയുടെ അപരനായ അഭിനന്ദന്‍ പഥക് നേരത്തേ കോണ്‍ഗ്രസിനായി പ്രചരണത്തിന് ഇറങ്ങിയിരുന്നു. 2014ല്‍ ബിജെപിക്ക് വേണ്ടി അദ്ദേഹം രംഗത്തിറങ്ങിയതാണ് ആദ്യം വാര്‍ത്തയായത്. എന്നാല്‍ ഇനി ബിജെപിക്ക് വേണ്ടി താന്‍ വോട്ട് ചോദിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ പഥക് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷം കണക്കിലെടുത്താണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ബിജെപിയെ പിന്തുണയ്ക്കുന്നത് കാരണം മോദിയുടെ അപരനായ തനിക്ക് നേരേയും ചോദ്യങ്ങള്‍ ഉയരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനന്ത്രിയുട പേര് കളയുകയാണ് ബിജെപി ചെയ്തതെന്നും പഥക് കുറ്റപ്പെടുത്തി.
PM Narendra Modi lookalike dances at UP Congress office in Lucknow se they celebrate Congress victory in state assemnly elections. #Results2018#ElectionsWithNews18pic.twitter.com/z2GgZvSYA5
— Qazi Faraz Ahmad (@qazifarazahmad) December 11, 2018
'പ്രധാനമന്ത്രി പറയുന്നതിനും ചിന്തിക്കുന്നതിനും എത്രത്തോളം എതിരായാണ് ബിജെപിയുടെ പ്രവര്‍ത്തികളെന്നത് നിരാശാജനകമാണ്. അച്ഛേ ദിന്‍ എന്ന് വരുമെന്ന് ജനങ്ങള്‍ എന്നോട് ചോദിക്കുന്നു', പഥക് പറഞ്ഞു.
ഗോരഖ്പൂരില്‍ ഈ വര്‍ഷാദ്യം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ഓരോ വീടുകളും കയറിയിറങ്ങി ബിജെപിക്ക് വേണ്ടി ഇദ്ദേഹം വോട്ട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞടുപ്പില്‍ ബിജെപി പരാജയപ്പെടുകയായിരുന്നു.
'എനിക്ക് തല്ലും കിട്ടുന്നു, ശാപവും കിട്ടുന്നു. ഇക്കാരണം കൊണ്ടാണ് 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ക്യാംപെയിനിന് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. യുപിഎ ചെയര്‍ പേഴ്സണ്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച ഒരുക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്,' പഥക് പറഞ്ഞു.
Election Results 2018 LIVE:Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us