Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മൗനം വെടിഞ്ഞു; പശുവിന്റെ പേരിലെ കൊലപാതകങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദിൽ സബർമതി ആശ്രമത്തിന്റെ നൂറാം വാർഷികാഘോഷ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദി, Prime Minister Nrendra Modi, Narendra Modi, Prime Minister, PMO India, Modi's Speech, IE Malayalam, Indian Express Malayalam

ന്യൂഡൽഹി: ഗോ സംരക്ഷണ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ രാജ്യത്താകമാനം അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കിയത്.

“പശുവിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അംഗീകരിക്കില്ല”​എന്ന് അദ്ദേഹം അഹമ്മദാബാദിലെ സബർമതി ആശ്രമം നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. “വ്യക്തികൾക്ക് നിയമം കൈയ്യിലെടുക്കാൻ അവകാശം ഇല്ല. പശുക്കളെ സംരക്ഷിക്കാനെന്ന പേരിൽ നടക്കുന്ന കൊലപാതകങ്ങൾ അസ്വീകാര്യമാണ്. ഇന്ത്യ അഹിംസയുടെ നാടാണ്. അക്രമം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല” എന്നും അദ്ദേഹം പറഞ്ഞു.

“പശുക്കളെ സംരക്ഷിക്കണമെന്ന പേരിൽ ചിലർ നടത്തുന്ന അക്രമങ്ങൾ എന്നെ രോഷാകുലനാക്കി. രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന് ഇറങ്ങുന്നവരാണ് പകൽ സമയത്ത് പശു സംരക്ഷകരുടെ മുഖം മൂടി അണിയുന്നത്” പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

“മഹാത്മ ഗാന്ധിയും വിനോബ ഭാവെയും ഗോക്കളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും എങ്ങിനെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശുക്കളുടെ പേരിൽ മനുഷ്യരെ കൊന്നുകൊണ്ടുള്ള പ്രവർത്തനം രാഷ്ട്രപിതാവ് മഹാത്മഗാന്ധി അംഗീകരിക്കുന്നതല്ല” അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഗോ സംരക്ഷണ പ്രവർത്തകരുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യത്തിലെ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നത്. പശുക്കളെ കശാപ്പ് ചെയ്തെന്ന കാരണത്തിലും ബീഫ് കഴിച്ചെന്ന പേരിലും കശാപ്പിനായി പശുക്കളെ കടത്തിയെന്ന പേരിലുമെല്ലാം രാജ്യത്താകമാനം അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. നിരവധി പേരാണ് ഈ ആക്രമങ്ങളിൽ കൊല്ലപ്പെട്ടത്.

ചെറിയ പെരുന്നാളിന് നാട്ടിലേക്ക് പോയ ജുനൈദ് ഖാനെന്ന 15 വയസ്സുകാരനാണ് ഈ അക്രമ സംഭവങ്ങളുടെ ഒടുവിലത്തെ ഇര. ഹരിയാനയിലെ ബല്ലാബ്ഗഡിൽ വച്ച് ഈ കുട്ടിയെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു കൊന്നെന്നാണ് ആരോപണം. സീറ്റിന്റെ പേരിൽ ആരംഭിച്ച തർക്കമാണ് പിന്നീട് പശുവിന്റെ പേരിലുള്ള അക്രമത്തിൽ കലാശിച്ചത്.

ഈദ് ആഘോഷത്തിനായുള്ള സാധനങ്ങൾ വാങ്ങിയ ശേഷം നാട്ടിലേക്ക് സഹോദരങ്ങൾക്ക് ഒപ്പം മടങ്ങിയതായിരുന്നു ജുനൈദ്. പിന്നീട് സഹയാത്രികരായ അഞ്ച് പേർ ഇവർ ധരിച്ച തൊപ്പിയെ ചൂണ്ടിക്കാട്ടി ബീഫ് കഴിക്കുന്നവർ എന്ന് കളിയാക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്തിലും ഗോ സംരക്ഷക പ്രവർത്തകരുടെ അക്രമത്തിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. അന്ന് സംസ്ഥാനങ്ങളോട് ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi warns cow vigilantes killing in the name of cow is unacceptable

Next Story
പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാൻ ഇതാ എളുപ്പവഴിAadhaar card, pan card, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com