ന്യൂഡൽഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയുടെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ജെയ്റ്റ്ലിയുടെ കുടുംബാംഗങ്ങളുമായി നരേന്ദ്ര മോദി സംസാരിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.
Delhi: Prime Minister Narendra Modi met the family of late former Union Finance Minister #ArunJaitley at his residence, today. pic.twitter.com/zIhsWPogyl
— ANI (@ANI) August 27, 2019
Delhi: Prime Minister Narendra Modi meets the family of late former Union Finance Minister #ArunJaitley at his residence. pic.twitter.com/cx0hRYYcfe
— ANI (@ANI) August 27, 2019
അരുണ്‍ ജെയ്റ്റ്ലി മരിക്കുമ്പോള്‍ നരേന്ദ്ര മോദി വിദേശ സന്ദര്‍ശനത്തിലായിരുന്നു. അതിനാല്‍, സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി ജെയ്റ്റ്ലിയുടെ വസതിയിലെത്തിയത്.
#WATCH Prime Minister Narendra Modi arrives at the residence of late former Union Finance Minister #ArunJaitley to pay tributes to him and meet his family. #Delhi pic.twitter.com/DeZaxGz2Ke
— ANI (@ANI) August 27, 2019
അരുൺ ജെയ്റ്റ്ലി ജിയുടെ നിര്യാണത്തോടെ എനിക്ക് വിലപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായെന്നാണ് നരേന്ദ്ര മോദി ജെയ്റ്റ്ലിയുടെ വിയോഗത്തെക്കുറിച്ച് പ്രതികരിച്ചത്. രാജ്യപുരോഗതിക്ക് അതുല്യ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്. നല്ല ഓർമകൾ നൽകിയാണ് അദ്ദേഹം വിട്ടുപിരിഞ്ഞതെന്നും മോദി അനുസ്മരിച്ചു.
With the demise of Arun Jaitley Ji, I have lost a valued friend, whom I have had the honour of knowing for decades. His insight on issues and nuanced understanding of matters had very few parallels. He lived well, leaving us all with innumerable happy memories. We will miss him!
— Narendra Modi (@narendramodi) August 24, 2019
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ച് ഓഗസ്റ്റ് 24 നായിരുന്നു അരുൺ ജെയ്റ്റ്ലിയുടെ അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാകുകയും ശ്വാസതടസം നേരിടുകയും ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജെയ്റ്റ്ലി അസുഖ ബാധിതനായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook