scorecardresearch
Latest News

ഇന്ത്യയും യുഎസും കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകിയതായി നരേന്ദ്ര മോദി

“ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിലാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ ദശകം എങ്ങനെ രൂപപ്പെടുന്നു എന്നതിൽ നിങ്ങളുടെ നേതൃത്വം തീർച്ചയായും ഒരു പ്രധാന പങ്ക് വഹിക്കും, ” മോദി ബൈഡനോട് പറഞ്ഞു.

ഇന്ത്യയും യുഎസും കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകിയതായി നരേന്ദ്ര മോദി

വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും അടുപ്പമുള്ളതും ദൃഢവുമാകുമെന്ന് ബൈഡൻ പറഞ്ഞു.

“നാല് ദശലക്ഷം ഇന്ത്യൻ-അമേരിക്കക്കാർ എല്ലാ ദിവസവും അമേരിക്കയെ ശക്തരാക്കുന്നു,” എന്നും ബൈഡൻ മോദിയോട് പറഞ്ഞു.

Read More: വ്യോമസേനയ്ക്കായി 56 വിമാനങ്ങൾ; എയർബസുമായി 20,000 കോടിയുടെ കരാറിലെത്തി പ്രതിരോധ മന്ത്രാലയം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂടുതൽ ശക്തമായ സൗഹൃദത്തിന് വിത്ത് പാകിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. “ഇന്നത്തെ ഉഭയകക്ഷി ഉച്ചകോടി പ്രധാനമാണ്. ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കത്തിലാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഈ ദശകം എങ്ങനെ രൂപപ്പെടുന്നു എന്നതിൽ നിങ്ങളുടെ നേതൃത്വം തീർച്ചയായും ഒരു പ്രധാന പങ്ക് വഹിക്കും, ” മോദി ബൈഡനോട് പറഞ്ഞു.

ക്വാഡ് എന്നറിയപ്പെടുന്ന ഇന്തോ-പസഫിക് സഖ്യത്തിന്റെ നേതാക്കളുടെ ആദ്യ നേരിട്ടുള്ള ഒത്തുചേരലിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദി ബൈഡനെ കാണുന്നത്. ജപ്പാനിലെയും ഓസ്ട്രേലിയയിലെയും പ്രധാനമന്ത്രിമാരെയും അദ്ദേഹം വൈറ്റ് ഹൗസിൽ കാണും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Narendra modi us visit updates joe biden kamala harris quad new york washington unga