അഫ്ഗാൻ മണ്ണ് ഭീകരവാദം പടർത്താൻ ഉപയോഗിക്കപ്പെടരുത്: യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

“ഇന്ന് ലോകത്ത് പ്രതിലോമകരമായ ചിന്തയുടെയും തീവ്രവാദത്തിന്റെയും വർദ്ധിച്ച ഭീഷണിയാണുള്ളത്. ഈ സാഹചര്യത്തിൽ, ലോകത്തെ ശാസ്ത്ര-അധിഷ്ഠിതവും, യുക്തിസഹവും പുരോഗമനപരവുമായ ചിന്തയുടെ ഒരു ഇടമാക്കി മാറ്റേണ്ടത് ആവശ്യമാണ്,” മോദി പറഞ്ഞു

Modi US visit, Narendra Modi’s US Trip Live Updates, Narendra Modi’s US visit Live Updates, PM Narendra Modi US visit Live Updates, Narendra Modi visit to US Live Updates, UNGA session, UNGA general assembly, modi to address unga, modi attend quad meeting, Modi visit US, Modi meet joe Biden, Prime minister narendra modi US visit, india news, PM Modi in USA today, Washington, New York, Quad meet, UN address, Japan PM Suga Yoshihide, മോദി, നരേന്ദ്ര മോദി, യുഎൻ പൊതുസഭ, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

ന്യൂഡൽഹി: അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം ഭീകര പ്രവർത്തനങ്ങൾക്കോ ഭീകര വാദം വ്യാപിപ്പിക്കാനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭാ പൊതുസഭയുടെ (യുഎൻജിഎ ) എഴുപത്താറാം സമ്മേളനത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

“ഇന്ന് ലോകം പ്രതിലോമകരമായ ചിന്തയുടെയും തീവ്രവാദത്തിന്റെയും വർദ്ധിച്ച ഭീഷണിയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ, ലോകത്തെ ശാസ്ത്ര-അധിഷ്ഠിതവും, യുക്തിസഹവും പുരോഗമനപരവുമായ ചിന്തയുടെ ഒരു ഇടമാക്കി മാറ്റേണ്ടത് ആവശ്യമാണ്,” മോദി പറഞ്ഞു

ഭീകരവാദത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾ അത് തങ്ങൾക്ക് ഒരു വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കണമെന്നും ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാതെ മോദി പറഞ്ഞു.

യുഎൻ പൊതു സംവാദത്തിൽ ഇത്തവണ ആദ്യം ലോകനേതാവായിരുന്നു പ്രധാനമന്ത്രി. ‘കോവിഡ് -19 ൽ നിന്ന് കരകയറാൻ പ്രതീക്ഷയിലൂടെ പ്രതിരോധം കെട്ടിപ്പടുക്കുക, സുസ്ഥിരമായി പുനർനിർമ്മിക്കുക, ഗ്രഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുക, ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുക , ഐക്യരാഷ്ട്രസഭയെ പുനരുജ്ജീവിപ്പിക്കുക,’ എന്നതാണ് ഇത്തവണത്തെ സംവാദത്തിന്റെ പ്രമേയം.

Read More: യുഎന്നിൽ പാകിസ്താനെ കടന്നാക്രമിച്ച യുവ നയതന്ത്ര പ്രതിനിധി; അറിയാം സ്നേഹ ദുബെയെ

109-ഓളം രാഷ്ട്രത്തലവരും സർക്കാർ പ്രതിനിധികളും സംവാദത്തിൽ നേരിട്ട് സംസാരിക്കുകയും ഏകദേശം 60 പേർ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശങ്ങളിലൂടെ സംവാദത്തിന്റെ ഭാഗമാവുകയും ചെയ്തു.

ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കൂടുതൽ വൈവിധ്യവത്കരിക്കണമെന്ന് കൊറോണ മഹാവ്യാധി ലോകത്തെ പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

“നമ്മുടെ സമുദ്രങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ്. അധിനിവേശ ശ്രമങ്ങളിൽ നിന്ന് നാം അവയെ സംരക്ഷിക്കണം. അന്താരാഷ്ട്ര സമൂഹം ഒറ്റ ശബ്ദത്തിൽ ഒരു നിയമം അടിസ്ഥാനമാക്കിയുള്ള ലോകക്രമത്തെ ശക്തിപ്പെടുത്തണം … നമ്മുടെ സമുദ്രങ്ങൾ നമ്മുടെ കൂട്ടായ പാരമ്പര്യമാണ്. നമുക്ക് സമുദ്ര വിഭവങ്ങൾ ഉപയോഗിക്കാം, പക്ഷേ ദുരുപയോഗം ചെയ്യരുതെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട്, “മോദി പറഞ്ഞു.

2019ലാണ് മോദി ഇതിനു മുമ്പ് യുഎൻജിഎയെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ വർഷം, കോവിഡ് മൂലം എല്ലാ ലോക നേതാക്കളും സെപ്റ്റംബറിലെ യോഗത്തിനായി മുൻകൂട്ടി റെക്കോർഡ് ചെയ്ത വീഡിയോ പ്രസ്താവനകൾ സമർപ്പിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi us visit unga quad joe biden kamala harris new york washington updates

Next Story
സെപ്റ്റംബർ 28ന് കനയ്യ കുമാറിനൊപ്പം കോൺഗ്രസിൽ ചേരും; പ്രഖ്യാപനവുമായി ജിഗ്നേഷ് മേവാനി
The moderation of comments is automated and not cleared manually by malayalam.indianexpress.com