/indian-express-malayalam/media/media_files/uploads/2021/09/Modi-in-US1.jpg)
ക്വാൽകോം സിഇഒ ക്രി
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു. അഞ്ച് വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖ അമേരിക്കൻ സിഇഒമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
യുഎസ് സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പ്രധാനമന്ത്രി മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കാണും. മോദിയുടെയും കമലാഹാരിസിന്റെയും നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും അത്. ഓസ്‌ട്രേലിയൻ, ജാപ്പനീസ് പ്രധാനമന്ത്രിമാരായ സ്കോട്ട് മോറിസൺ, യോഷിഹൈഡ് സുഗ എന്നിവരുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
Read More: പുതിയ സുരക്ഷാ സഖ്യത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തില്ല; യുഎസിനൊപ്പം യുകെയും ഓസ്ട്രേലിയയും മാത്രം
പ്രധാനമന്ത്രി മോദി വ്യാഴാഴ്ച രാവിലെയാണ് വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. ഇന്ത്യൻ അമേരിക്കക്കാരുടെ സംഘങ്ങൾ വിമാനത്താവളത്തിൽ അദ്ദഹത്തെ അഭിവാദ്യം ചെയ്തു.
ബുധനാഴ്ച രാവിലെ അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദർശനം "യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ജപ്പാനും ഓസ്ട്രേലിയയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഉള്ള അവസരമാണ്" എന്ന് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.