ഗുരുവായൂര്‍ ക്ഷേത്രത്തെ വാനോളം പുകഴ്ത്തി നരേന്ദ്ര മോദി; പ്രാര്‍ത്ഥിച്ചത് ഇന്ത്യയ്ക്ക് വേണ്ടി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി

Narendra Modi Guruvayur Temple

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രതികരണം. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിലേത് അനുഗൃഹീത നിമിഷമായിരുന്നു എന്നും തുലാഭാര ചിത്രം പങ്കുവച്ച് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. മലയാളത്തിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. പ്രാദേശിക നേതാക്കൾ മോദിയെ സ്വീകരിച്ചു. ബിജെപി സംസ്ഥാന നേതൃത്വവും ഗുരുവായൂരിലെത്തിയിരുന്നു. രാവിലെ 10.20 ഓടെ നരേന്ദ്ര മോദി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. പൂർണ കുംഭം നൽകി നരേന്ദ്ര മോദിയെ ക്ഷേത്രം അധികൃതർ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിനകത്ത് വിവിധ പൂജകൾ നടത്തി. താമരപ്പൂക്കൾ കൊണ്ട് തുലാഭാരവും നടത്തിയാണ് നരേന്ദ്ര മോദി ക്ഷേത്രത്തിൽ നിന്ന് പുറത്തുകടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീവത്സം റസ്റ്റ് ഹൗസിലേക്ക് പോയി. അവിടെ വച്ച് ഗുരുവായൂർ ദേവസ്വം പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

Read More: ‘കണ്ണന് കാണിക്കയായി’; നരേന്ദ്ര മോദി താമരപ്പൂക്കൾ കൊണ്ട് തുലാഭാരം നടത്തി

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു എന്നിവർ പ്രധാനമന്ത്രിമാരായിരിക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Narendra modi tweets guruvayur temple after prayers modi in kerala

Next Story
‘എനിക്ക് വീട്ടില്‍ പോകണം’; ഐ.എസില്‍ ചേര്‍ന്ന മലയാളിക്ക് സിറിയയില്‍ നിന്ന് തിരിച്ച് വരാന്‍ ആഗ്രഹംIslamic State, Terrorist, Islamist, Afganisthan
The moderation of comments is automated and not cleared manually by malayalam.indianexpress.com